ടൗട്ടെ കൊടുങ്കാറ്റ് ദുർബലമാവുന്നു, പല സ്ഥലങ്ങളിലും ശക്തമായ കാറ്റും മഴയും

പോർബന്ദർ: അറബിക്കടലിൽ രൂപം കൊണ്ട ടൗട്ടെ ചുഴലിക്കാറ്റ് ഗുജറാത്തിൽ ദുർബലമാകുന്നു. മണിക്കൂറിൽ 190 കിലോമീറ്റർ വേഗതയിൽ വീശിയടിച്ച കാറ്റിൽ വ്യാപകം നഷ്‌ടമാണ് ഉണ്ടായത്. തിങ്കളാഴ്‌ച രാത്രി പോർബന്ദർന് സമീപം തീരം തൊട്ട ടൗട്ടെയുടെ ശക്തി മണിക്കൂറുകൾക്ക് ശേഷമാണ് കുറഞ്ഞത്.

ശക്തമായ കാറ്റ് നാശം വിതയ്‌ക്കുമെന്ന് ഉറപ്പായതോടെ രണ്ട് ലക്ഷം പേരെ തീരദേശ പ്രദേശങ്ങളിൽ നിന്നടക്കം ഒഴിപ്പിച്ചിരുന്നു. നിരവധി മരങ്ങൾ കടപുഴകി. പലയിടത്തും മണ്ണിടിച്ചിൽ രൂക്ഷമായിരുന്നു. വൈദ്യുതി ബന്ധം നഷ്‌ടമായി. ശക്തമായ കാറ്റിനൊപ്പം പലയിടത്തും മഴ തുടരുകയാണ്. തിങ്കളാഴ്‌ച അർധരാത്രിക്ക് ശേഷം കാറ്റ് ദുർബലമായെന്നാണ് ഏറ്റവും പുതിയ റിപ്പോർട്ട്.

ചുഴലിക്കാറ്റിൻ്റെ ശക്തി കുറഞ്ഞെങ്കിലും മഴയടക്കമുള്ള സാഹചര്യങ്ങൾ തുടരുകയാണെന്ന് ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രൂപാണി വ്യക്തമാക്കി.

തീരദേശ നഗരങ്ങളിലെ താഴ്ന്ന പ്രദേശങ്ങളിൽ നിന്ന് രണ്ട് ലക്ഷത്തിലധികം പേരെ സുരക്ഷിതമായ സ്ഥലങ്ങളിലേക്ക് ഗുജറാത്ത് സർക്കാർ സുരക്ഷിതമായ സ്ഥലത്തേക്ക് മാറ്റിയിരുന്നു. 17 ജില്ലകളിലെ തീരപ്രദേശങ്ങളില്‍ താമസിക്കുന്നവരേയും മാറ്റി പാര്‍പ്പിച്ചിട്ടുണ്ട്. ദുരന്ത നിവാരണ സംഘങ്ങളെ വിവിധയിടങ്ങളിൽ നിയോഗിച്ചു. മുൻകരുതൽ നടപടിയായി അഹമ്മദാബാദും സൂറത്തും ഉൾപ്പെടെ ഗുജറാത്തിലെ പ്രധാന വിമാനത്താവളങ്ങൾ പ്രവർത്തനം താൽക്കാലികമായി അടച്ചു.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.