ഐ.പി.സി ഡൽഹി സ്റ്റേറ്റ് സണ്ടേസ്ക്കൂൾ ഓൺലൈൻ ക്ലാസ്സുകൾക്കു അനുഗ്രഹിത തുടക്കം

ന്യൂഡൽഹി: ഐ പി സി ഡൽഹി സ്റ്റേറ്റ് സണ്ടേസ്ക്കുളിന്റെ ഈ വർഷത്തെ ഓൺലൈൻ ക്ലാസ്സുകൾക്ക് ഞായറാഴ്ച്ച (16-05-21) തുടക്കമായി. സ്റ്റേറ്റ് പ്രസിഡന്റ് പാസ്റ്റർ ഷാജി ഡാനിയേൽ പ്രാർത്ഥിച്ച് ഉത്ഘാടാനം ചെയ്തു. മിഷനറിമാരെ വളർത്തി എടുക്കുന്നതിൽ സണ്ടേസ്ക്കുളിന്റെ പങ്ക് വിസ്മരിക്കാനാവത്താതാണ് എന്നും സണ്ടേസ്ക്കൂൾ പന്ത്രണ്ടു വരെ പഠിക്കാനായതു തന്റെ ജീവിതത്തെ മാറ്റിമറിച്ചെന്നും ഉത്ഘാടാന പ്രസംഗത്തിൽ പ്രസിഡന്റ് ഓർമ്മിച്ചിച്ചു.
മീറ്റിങ്ങിൽ സണ്ടേ സ്ക്കൂൾ ഡയറക്ടർ പാസ്റ്റർ ബിനോയി ജേക്കമ്പ് അദ്ധ്യക്ഷനായിരുന്നു. സ്റ്റേറ്റ് സെക്രട്ടറി പാസ്റ്റർ സാം ജോർജ് അനുഗ്രഹ പ്രാർത്ഥന നടത്തി. പി വൈ.പി.എ പ്രസിഡന്റ് പാസ്റ്റർ ആൻസൻ എബ്രഹാം ആരാധനയ്ക്കു നേത്യത്വം നൽകി.
ഇരുന്നൂറ്റി അറുപതോളം കുട്ടികൾ ഒന്നു മുതൽ പതിനൊന്ന് വരെയുള്ള ക്ലാസ്സുകളിൽ പഠിക്കാനായി രജിസ്ട്രർ ചെയ്തിട്ടുണ്ട്. കോവിഡിനെ തുടർന്നു കഴിഞ്ഞ വർഷം മുതലാണ് സൂമിൽ ഇങ്ങനെ പതിനൊന്ന് ക്ലാസ്സുകൾ വരെ ഓൺലൈനായി സണ്ടേ സ്ക്കൂൾ ഇംഗ്ലീഷ് / ഹിന്ദി മീഡിയത്തിൽ എല്ലാം ഞാറാഴ്ച്ചയും രാവിലെ 7.30 മുതൽ 8.30 വരെയുള്ള സമയത്തു നടക്കുന്നത്. വിപുലമായ ക്രമികരണങ്ങൾക്കു ചുക്കാൻ പിടിക്കാൻ സണ്ടേസ്ക്കൂൾ എക്സ്ക്യൂട്ടിവുകൾക്ക് ഒപ്പം 21 അംഗം ബോർഡ് നേത്യുത്വം നൽകുന്നു. ഡൽഹിൽ നിന്നു പുറത്തുള്ള കുട്ടികൾക്കും ഈ സണ്ടേസ്ക്കുൾ ക്ലാസ്സുകളിൽ രജിസ്റ്റർ ചെയ്യാനായി ഡയറക്ട്രർ : പാസ്റ്റർ ബിനോയി ജേക്കമ്പ് ( Ph. No.9958235491)
സെക്രട്ടറി റോജി മാത്യു (Ph.No. 98990 54717)
ബന്ധപ്പെടാവുന്നതാണ്.

-ADVERTISEMENT-

You might also like