കൗണ്‍സലിംഗ് കോർണർ: വിവാഹജീവിതത്തിൽ പരസ്പര കുറ്റസമ്മതം | ഷിജു ജോൺ

കുറ്റസമ്മതം, വിവാഹജീവിതത്തിലെ വളര്‍ച്ചയുടെയും മാറ്റത്തിന്‍റെയും പ്രധാന കവാടമാണ്. ജീവിത പങ്കാളികള്‍ അവരുടെ തെറ്റിനെക്കുറിച്ച് നിരന്തരം ന്യായീകരിക്കുകയും തുടര്‍ച്ചയായി പരസ്പരം തെറ്റ് ചെയ്യുകയും ചെയ്യുന്നുവെങ്കില്‍, കുറച്ച് സമയത്തിന് ശേഷം വിവാഹം ബാഹ്യമായി തകരുകയോ (വിവാഹമോചനം നേടുകയോ, അകന്നുനില്‍ക്കുകയോ) അല്ലെങ്കില്‍ ആന്തരികമായി തകരുകയോ ചെയ്യും. (ഒരുമിച്ച് ജീവിക്കുന്നു എങ്കിലും, ഹൃദയം കൊണ്ട് അകന്നു ഇരിക്കുന്നു). കുറ്റം സമ്മതിക്കുന്നതും ക്ഷമിക്കുന്നതും വിവാഹത്തിന്‍റെ വളര്‍ച്ചയും ഐക്യവും വര്‍ദ്ധിപ്പിക്കുന്ന ദൈവത്തിന്‍റെ ദാനങ്ങളാണ്.

post watermark60x60

കുറ്റം സമ്മതിക്കുന്നത് ഇനിപ്പറയുന്ന രീതിയില്‍ നമ്മളെ സഹായിക്കുന്നു:
ശരിയും തെറ്റും തിരിച്ചറിയാന്‍ ഇത് നമ്മളെ സഹായിക്കുന്നു. നമ്മുടെ യാഥാര്‍ത്ഥ്യത്തെ അറിയാന്‍ കഴിയുന്ന കണ്ണാടിയാണ് ദൈവവചനം (യാക്കോബ് 1:22-25).
നമ്മില്‍ വസിക്കുന്ന പാപം അറിയുന്നത് സഹായകരമാണ്. നമ്മുടെ ഏറ്റവും വലിയ പ്രശ്നം നമ്മുടെ ഉള്ളിലല്ല, പുറത്താണെന്ന് വിശ്വസിക്കാന്‍ വളരെ എളുപ്പമാണ്. ബൈബിള്‍ നമ്മെ താഴ്മയോടെ അംഗീകരിക്കാന്‍ ആഹ്വാനം ചെയ്യുന്നത് എന്തെന്നാല്‍ നാം നേരിടുന്ന ഏറ്റവും വലിയ പ്രശ്നം (പാപം) നമ്മളില്‍ തന്നെ ഉണ്ട് എന്നതാണ്. വിവാഹത്തിലെ ഏറ്റവും വലിയ പ്രശ്നം “ഞാന്‍ തന്നെ” എന്ന് ഒരു വ്യക്തി സത്യസന്ധമായി അംഗീകരിച്ചാല്‍ – ദൈവം ആ വ്യക്തിയുടെ ഹൃദയത്തില്‍ പ്രവര്‍ത്തിക്കുന്നുവെന്ന് നമുക്ക് മനസിലാക്കാം.
ഒരു പാപിയായതിനാല്‍, നമ്മളില്‍ വികൃതമായ സ്വഭാവമുണ്ട്, ഈ കാരണത്താല്‍ ദാമ്പത്യ ജീവിതത്തെ ഭയപ്പെടുത്തുന്നതും വേദനിപ്പിക്കുന്നതും ലജ്ജിപ്പിക്കുന്നതുമായ കാര്യങ്ങളുമായി നമ്മള്‍ വിട്ടുവീഴ്ച ചെയ്യുന്നു. മറ്റുള്ളവരുടെ തെറ്റുകളെക്കുറിച്ച് ചിന്തിക്കുന്നതിനേക്കാള്‍ നമ്മുടെ തെറ്റുകളില്‍ നാം ദു:ഖിക്കുന്നു എങ്കില്‍, അത് ദൈവകൃപയുടെ അടയാളമാണ്. ഈ സംവേദനക്ഷമത നമ്മില്‍ മാറ്റം വരുത്താനുള്ള ആഗ്രഹമായി മാറുന്നു,അത് ദൈവത്തില്‍ നിന്നും മറ്റുള്ളവരില്‍ നിന്നും സഹായം തേടാന്‍ നമ്മെ പ്രേരിപ്പിക്കുന്നു.

ദൈനംദിന ജീവിതത്തില്‍ കുറ്റസമ്മതത്തിന്‍റെ സ്വഭാവം:
നാം ദൈവീകമല്ലാത്ത രീതിയില്‍ പെരുമാറുമ്പോള്‍, നമ്മുടെ ജീവിതപങ്കാളിയുമായി കൂടുതല്‍ അടുക്കാന്‍ കുറ്റസമ്മതം നമ്മെ സജ്ജമാക്കുന്നു, അതിലൂടെ ദൈവം അവരെ എന്താണ് കാണിക്കാന്‍ ആഗ്രഹിക്കുന്നത് അത് കാണാന്‍ സഹായമാകും.
നമുക്ക് ദൈവവചനമാകുന്ന കണ്ണാടിയിലൂടെ സ്വയത്തെ കാണണമെങ്കില്‍ യേശുക്രിസ്തുവിന്‍റെ യാഗത്തില്‍ മറഞ്ഞിരിക്കുന്നതില്‍ സന്തോഷിക്കണമെങ്കില്‍ താഴ്മ ഉണ്ടായിരിക്കണം (സങ്കീര്‍ത്തനം 80).
നമ്മുടെ ജീവിത പങ്കാളി നമ്മളെ നേരിടുമ്പോള്‍, തിരിച്ച് അവരുടെ കുറ്റങ്ങളെ വിരല്‍ ചൂണ്ടാനുള്ള പ്രലോഭനത്തെ നാം ജയിക്കണം.
നാം ഒരു തെറ്റ് ചെയ്താല്‍, ഉടന്‍ ക്ഷമ ചോദിക്കുകയും ബന്ധം പുനസ്ഥാപിക്കുകയും വേണം.
നമ്മുടെ വികാരങ്ങളും സ്വയ- നീതിയും ശാന്തമാക്കുകയും, ജീവിത പങ്കാളിയുടെ വാക്കുകള്‍ ശ്രദ്ധാപൂര്‍വ്വം കേള്‍ക്കുകയും, അവര്‍ എന്താണ് പറയാന്‍ ആഗ്രഹിക്കുന്നതെന്ന് മനസ്സിലാക്കുവാന്‍ ശ്രമിക്കുകയും ചെയ്യുക.
കുറ്റം സമ്മതിക്കാനുള്ള മനസ്സിനെ ദൈവസ്നേഹത്തിലും ദൈവകൃപയിലും പ്രോത്സാഹിപ്പിക്കുക.
തെറ്റുകള്‍ സംഭവിക്കുമ്പോള്‍ നാം സഹിഷ്ണുതയും വിനയവും ഉള്ളവരായിരിക്കണം, കാരണം മിക്ക മാറ്റങ്ങളും ഒരു നിമിഷത്തിനുള്ളില്‍ സംഭവിക്കുന്നില്ല, മറിച്ച് ഇത് ഒരു പ്രക്രിയയാണ്.
ദാമ്പത്യത്തിലെ മുന്‍കാല തെറ്റുകളുടെ കണക്ക് വെയ്ക്കാതെ, അവയില്‍ കുടുങ്ങി കിടക്കുന്നതിനു പകരം, ദൈനംദിന ജീവിതത്തില്‍ കുറ്റസമ്മതം, ക്ഷമ, അനുരഞ്ജനം എന്നിവ നടത്തേണ്ടതുണ്ട്.
നമ്മുടെ പ്രത്യാശ ക്രിസ്തുവിലല്ലാതെ നമ്മളില്‍ തന്നെ ആണെങ്കില്‍, കുറ്റസമ്മതം ആ പ്രത്യാശയില്‍ നിന്നു നമ്മെ രക്ഷിക്കും. നമ്മുടെ വിവാഹത്തെ ക്രിസ്തുവിന്‍റെ കുരിശിന്‍റെ വീക്ഷണകോണില്‍ നിന്ന് നോക്കുമ്പോള്‍ നമ്മുടെ ജീവിതത്തെയും ബന്ധങ്ങളെയും കുറിച്ചുള്ള കാഴ്ചപ്പാട് മാറുന്നു. സ്വയത്തെ പരിശോധിക്കാന്‍ നാം ഭയപ്പെടുന്നില്ല.
നമ്മള്‍ ആരോപണങ്ങളും ന്യായീകരണങ്ങളും നടത്തുവാന്‍ തുനിയുന്നില്ല, എന്തെന്നാല്‍ കുറ്റസമ്മതം നടത്താന്‍ നമ്മള്‍ ആഗ്രഹിക്കുന്നതെന്തും ക്ഷമിച്ചിട്ടുണ്ടന്നും, ഓരോ പുതിയ ഘട്ടത്തിനും ക്രിസ്തുവില്‍ നമ്മുക്ക് പിന്തുണ നല്‍കിയിട്ടുണ്ടന്നും നാം അറിയുന്നു.

Download Our Android App | iOS App

ഷിജു ജോൺ

-ADVERTISEMENT-

You might also like