ചെറു ചിന്ത: ബൈബിളും മഹാമാരിയും, ചില ആനുകാലിക ചിന്തകളും | പാസ്റ്റർ സൈമൺ തോമസ്, കൊട്ടാരക്കര

$ ദൈവത്തിന്റെ ശിക്ഷയുടെ ഭാഗമാണ് മഹാമാരികൾ

ദൈവവചനത്തിൽ ഇതിനുള്ള അതിശക്തമായ നിരവധി തെളിവുകൾ ഉണ്ട്.അവയിൽ ചിലതു പരിശോധിക്കാം.(പുറ .9:15,ആവ.28:21,ലേവ്യ.26:25, സങ്കീ.78:50, യിരെ.14:10-12,യെഹെ.6:11).അപ്പോൾ മഹാമാരികൾ ദൈവത്തിന്റെ ശിക്ഷയുടെ ഭാഗമാണെന്ന് വ്യക്തം. പക്ഷെ ഇപ്പോഴുള്ള കോവിഡ് -19 എന്ന മഹാമാരി ദൈവത്തിന്റെ ശിക്ഷയുടെ ഭാഗമാണന്നു പറയാൻ പല ക്രൈസ്തവ നേതാക്കളും, വിശ്വാസികളും താല്പര്യപ്പെടുന്നില്ല .എന്നാൽ ചിലർ ഈ മഹാമാരി ദൈവത്തിന്റെ ശിക്ഷയുടെ ഭാഗമാണന്നു ചിന്തിക്കുന്നുണ്ടെങ്കിലും പരസ്യ പ്രസ്താവനകൾക്കു തയ്യാറാകുന്നില്ല .ഇതിനെല്ലാം അഞ്ച് പ്രധാനപ്പെട്ട കാരണങ്ങളുണ്ട്.
?.ഏതെങ്കിലും ഒരു വിഭാഗത്തിലുള്ളവർക്കു മാത്രമല്ല.എല്ലാ വിഭാഗത്തിൽപ്പെട്ടവർക്കും ഈ രോഗം വരുന്നുണ്ടല്ലോ എന്ന ചിന്ത.
?.അനേകർ മരിക്കുന്നു. അതിൽ ക്രൈസ്തവരും ഉണ്ടല്ലോ എന്ന ചിന്ത.
?.എനിക്കും എന്റെ പ്രിയപ്പെട്ടവർക്കും നാളെ ഈ രോഗം പിടിപെടാം എന്നുള്ള ചിന്ത.
?. സ്വയം മാനസാന്തരപ്പെടാൻ ആഗ്രഹിക്കാത്തതിനാൽ.
?. പുതിയനിയമ കാലത്ത് ഇങ്ങനെ ദൈവം ജനത്തെ ശിക്ഷിക്കുകയില്ല എന്നുള്ള ചിന്തയും പഠിപ്പിക്കലുകളും.

എന്നാൽ സാധാരണക്കാരായ ദൈവവിശ്വാസികൾ, മഹാമാരിയും മറ്റു അനുബന്ധ സംഭവങ്ങളും മനുഷ്യരുടെ അതിക്രൂരമായ പാപപ്രവൃത്തികളുടെ അനന്തരഫലമായിട്ടാണന്നു ചിന്തിക്കുന്നു .അതിൽ രോഗം വന്നവരും വരാത്തവരും അങ്ങനെ തന്നെ ചിന്തിക്കുന്നു .

$.അതെ,മനുഷ്യരുടെ പാപപ്രവർത്തികളാണ് കാരണം

മനുഷ്യരുടെ അനുസരണക്കേടും അഹങ്കാരവും,എണ്ണമറ്റ അകൃത്യങ്ങളും, മ്ലേച്ചതകളുടെ പെരുപ്പവും,ആവർത്തിച്ചുള്ള പിൻമാറ്റങ്ങളുമാണ് മഹാമാരികൾ ഉണ്ടാകുവാനുള്ള പ്രധാനപ്പെട്ട കാരണങ്ങൾ. പുറ.9:15,സങ്കീ.78:50,ലേവ്യ.26:14-25,യിരെ.14:12,യെഹെ.6:11-12 എന്നിവ പരിശോധിക്കുമ്പോൾ നമുക്ക് അതു വ്യക്തമാകും.
വിശുദ്ധന്മാരുടെയും നല്ല മനുഷ്യരുടെയും ഒരു കൂട്ടം എല്ലാകാലത്തും ഉണ്ട് . അവരും ഈ മഹാമാരിയിൽ അകപ്പെടുന്നു എന്നതാണ് ഏറ്റവും വലിയ ദുഃഖം. മഹാമാരികൾ ഉണ്ടായപ്പോൾ മിസ്രയീമ്യരുടെ ഇടയിലും യിസ്രായേല്യരുടെ ഇടയിലും ഉണ്ടായിട്ടുണ്ട്. അതിൽ എത്രയോ നിരപരാധികൾ മഹാമാരിയാലുള്ള ദന്ധനങ്ങളും കഷ്ടതകളും അനുഭവിച്ചു. എത്രയോ നിരപരാധികൾ മരിച്ചു വീണു.

$ .മാനസാന്തരവും പ്രാർത്ഥനയുമാണ് പരിഹാരം.

ആദ്യം മാനസാന്തരം, പിന്നെ പ്രാർത്ഥന.ഇതിനു നേതൃത്വം നൽകേണ്ടത് നേതാക്കന്മാരും ദൈവത്തിന്റെ അഭിഷിക്തദാസന്മാരുമാണ്.കൂടെ ജനവും. ജനത്തിനിടയിൽ പാപബോധം ഉളവാക്കുന്ന ദൈവീകവചനങ്ങളും ആലോചനകളും കൈമാറുകയും, ജനത്തെ മാനസാന്തരത്തിലേക്കും പ്രാർത്ഥനാനുഭവത്തിലേക്കും നയിക്കുക എന്നത് അഭിഷിക്തന്മാരുടെ ദൗത്യമാണ്.ദൈവവചനം തുടർന്നു പഠിക്കുമ്പോൾ നമുക്ക് അത് മനസ്സിലാക്കാം.കോവിഡ് തുടങ്ങിയിട്ട് ഒന്നര വർഷമാകാൻ പോകുന്നു. പക്ഷെ ജനത്തെ മാനസാന്തരത്തിലക്കും ഒരു മടങ്ങിവരവിലേക്കും നയിക്കുന്ന ശക്തമായ ദൈവീക ആലോചനകളുടെ അഭാവം എങ്ങും പ്രകടമാണ്.

യിസ്രായേലിൽ ദാൻ മുതൽ ബേർശേബ വരെ മഹാമാരിയുണ്ടായപ്പോൾ എഴുപതിനായിരം പേർ മരിച്ചു.എന്നാൽ ദാവീദും മൂപ്പന്മാരും മഹാമാരി ദേശത്തു നിന്നു മാറേണ്ടതിന് താങ്കൾ ചെയ്ത പാപങ്ങളെ ദൈവത്തോട് ഏറ്റു പറഞ്ഞു. ശേഷം യഹോവയ്ക്ക് ഒരു യാഗപീഠം പണിത്
യാഗങ്ങൾ അർപ്പിച്ചു.യഹോവയോടു പ്രാർത്ഥിച്ചു. അപ്പോൾ മഹാമാരി നിന്നുപോയി.(1ദിന21:14-27).

ശലോമോൻ ദൈവത്തിനു ഒരു ആലയം നിർമ്മിച്ച ശേഷം യഹോവ രാത്രിയിൽ ശലോമോനു പ്രത്യക്ഷനായി. എന്റെ ജനത്തിന്റെ ഇടയിൽ മഹാമാരിയുണ്ടായാൽ ജനത്തെ ബോധിപ്പിക്കേണ്ട ആലോചനകൾ ശലോമോനു ദൈവം പറഞ്ഞു കൊടുത്തു.ജനം തങ്ങളെ തന്നെ താഴ്ത്തണം. പ്രാർത്ഥനയോടെ ദൈവമുഖം അന്വേഷിക്കണം.തങ്ങളുടെ ദുർമാർഗങ്ങളെ വിട്ടു തിരിയണം.അപ്പോൾ ദൈവം സ്വർഗ്ഗത്തിൽ നിന്ന് കേട്ട് പാപം ക്ഷമിച്ച് അവിടെ ദേശത്തിനു സൗഖ്യം വരുത്തി കൊടുക്കും(2ദിന7:13,14).

യിസ്രായേൽ ജനം ദൈവത്തിന്റെ ദാസന്മാരായ മോശയ്ക്കും അഹരോനുമെതിരെ പിറുപിറുത്തു. മാത്രമല്ല,അവർ ദൈവത്തിന്റെ അത്ഭുതകരമായ നടത്തിപ്പുകളെ മറന്നു കളഞ്ഞു . അവയിൽ വിശ്വസിക്കുകയോ ചെയ്തില്ല.അപ്പോൾ യഹോവ, ഞാൻ അവരെ മഹാമാരിയാൽ ദണ്ഡിപ്പിച്ചു സംഹരിച്ചു കളയുമെന്നു പറഞ്ഞു.ഇതുകേട്ട മോശ, യിസ്രായേൽ ജനത്തിന്റെ അകൃത്യങ്ങൾക്കു ക്ഷമ കിട്ടേണ്ടതിനു ദൈവത്തോടു പ്രാർത്ഥിച്ചു. അപ്പോൾ ദൈവം അവരുടെയിടയിൽ മഹാമാരിയെ അയച്ചില്ല. (സംഖ്യ 14:1-20).

$.മഹാമാരിയുണ്ടാകുമ്പോഴുള്ള ചില പ്രത്യേകതകൾ

?. മഹാമാരിയോടൊപ്പം യുദ്ധവും ക്ഷാമവും കാണപ്പെടുന്നു(യെര.14:12,21:9,24:10, യെഹെ.5:12).
?. മഹാമാരിയാൽ ദന്ധനവും കൂട്ടമരണങ്ങളും ഉണ്ടാകും(സംഖ്യ.14:12, 2ശമു 24:15).
?.ഒരു ശേഷിപ്പ് ഉണ്ടാകും(യെഹെ.12:16,14:21-22).
?. ദൈവം നിശ്ചയിച്ചിരിക്കുന്ന സമയം വരെ മഹാമാരി തുടരും(2ശമു.24:15,യെര.24:10).
?. ആളുകൾ ഒന്നിച്ചു കൂടുന്നിടങ്ങളിൽ മഹാമാരിയുണ്ടാകും(ലേവ്യ.26:25).
?. മഹാമാരിയാൽ മൃഗങ്ങൾ ചത്തു പോകും( യെര.21:6).

പാസ്റ്റർ സൈമൺ തോമസ്, കൊട്ടാരക്കര

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.