പാസ്റ്റർ ടി.സി പാപ്പച്ചൻ (71)അക്കരെ നാട്ടിൽ

തിരുവനന്തപുരം: ഇന്ത്യാ പെന്തക്കോസ്ത് ദൈവസഭ ആയൂർ സെന്ററിലെ ശുശ്രൂഷകനും തിരുവനന്തപുരം താബോർ സഭാംഗവുമായ മണ്ണന്തല ബ്ലെസ് ഡെയ്‌ലിൽ പാസ്റ്റർ ടി സി പാപ്പച്ചൻ (71) നിത്യതയിൽ ചേർക്കപ്പെട്ടു. സംസ്കാരം പിന്നീട്. ഹൃദയസംബന്ധമായ രോഗത്താൽ കിംസ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു.
തിരുവനന്തപുരം ഗവ.സെക്രട്ടറിയേറ്റിൽ നിന്നും അഡീഷണൽ സെക്രട്ടറിയായി റിട്ടയർ ചെയ്ത ഇദ്ദേഹം കോട്ടക്കൽ ആയുവേദ കോളേജ് സൊസൈറ്റി എക്സിക്യൂട്ടിവ് ഡയറക്‌ടർ, ബാക്ക് വേർഡ്  ക്ലാസ് കമ്മീഷൻ രജിസ്ട്രാർ തുടങ്ങി നിരവധി ചുമതലകൾ വഹിച്ചിട്ടുണ്ട്.
ചെങ്ങന്നൂർ മാന്തുകാ തുണ്ടിയിൽ തെക്കേതിൽ പരേതനായ ടി ടി ചാക്കോയുടെ മകനാണ്. കേരള പോലീസ് റിട്ട. ഡി.വൈ.എസ്.പി ശ്രീ. ടി സി മണി സഹോദരനാണ്.
ഭാര്യ: പുല്ലാട് കല്ലുങ്കൽ കുടുംബാംഗം ലീലാമ്മ.
മക്കൾ: ബ്ലെസ്സി (ദുബായ്), ബ്ലെസ്സൺ (ടെക്‌നോപാർക്ക്, തിരുവനന്തപുരം)
മരുമകൻ: അജിത് ജോയ് (ദുബായ്)

-ADVERTISEMENT-

You might also like