കോവിഡ് സഹായ പദ്ധതിയുമായി ഐ.പി.സി കർണാടക സ്റ്റേറ്റ്

 

ബാം​ഗ്ലൂർ: കോവിഡിന്റെ രണ്ടാം തരംഗം ശക്തമായ വെല്ലുവിളികൾ ഉയർത്തുന്ന കർണാടകയിൽ പതിനായിരക്കണക്കിനാളുകളാണ് പ്രതിദിനം രോഗികളായി തീരുന്നത്. ഈ സാഹചര്യം കണക്കിലെടുത്ത് കർണാടകയിൽ കഷ്ടം അനുഭവിക്കുന്ന ഐപിസി സഭാ ശുശ്രൂഷകന്മാർക്കും വിശ്വാസികൾക്കും സാമ്പത്തിക സഹായ പദ്ധതികളുമായി ഐപിസി കർണാടക സ്റ്റേറ്റ് പ്രവർത്തനം ആരംഭിച്ചു.

കഴിഞ്ഞ വർഷം കോവിഡ് ഒന്നാം തരംഗം പ്രതിസന്ധി ഉയർത്തിയ ഘട്ടത്തിൽ രോഗികൾക്കും സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന കുടുംബങ്ങൾക്കും അവശ്യവസ്തുക്കളും കിറ്റും സാമ്പത്തിക സഹായങ്ങളും വിതരണം ചെയ്തിരുന്നു. പ്രത്യേകാൽ ഗ്രാമ പ്രദേശങ്ങളിലെ ശുശ്രൂഷകന്മാർക്ക് അധിക സഹായങ്ങൾ നൽകി. ഐ പി സി യുടെ പുത്രികാ സംഘടനകളായ പി വൈ പി എ, സൺഡേസ്കൂൾ, സഹോദരി സമാജം എന്നിവരും ഐപിസി യിലെ ചില സന്മനസ്സുള്ള കുടുംബങ്ങളും വ്യക്തികളും ആതുര സേവന രംഗത്ത് മുൻപോട്ടു വന്നു.

രണ്ടാം തരംഗത്തിന്റെ അതിഗുരുതരാവസ്ഥയും നിലവിലെ സാഹചര്യവും മനസ്സിലാക്കിയതിന്റെ പശ്ചാത്തലത്തിൽ മെയ് നാലിന് ചേർന്ന എക്സിക്യൂട്ടീവ്, സെന്റർ, ഏരിയ ശുശ്രൂഷകന്മാരുടെ പ്രത്യേക മീറ്റിംഗിൽ ഇന്നത്തെ സാഹചര്യം വിലയിരുത്തി. സാമ്പത്തിക സഹായങ്ങളുടെ അനിവാര്യതയും ചർച്ച ചെയ്തു. ഓരോ സെന്ററിലും ഏരിയായിലുമുള്ള രോഗികളുടെ വിവരങ്ങൾ ശേഖരിച്ച് ഓഫീസിൽ അറിയിപ്പാൻ സെന്റർ, ഏരിയ ശുശ്രൂഷകന്മാരെ ചുമതലപ്പെടുത്തി. ഇവർ നൽകിയ വിവരങ്ങളുടെ അടിസ്ഥാനത്തിൽ സഹായ വിതരണം ആരംഭിച്ചു. ഈ പദ്ധതിയുടെ നടത്തിപ്പിനായി കർണാടകയിലെ ചില ശുശ്രൂഷകന്മാരും വിശ്വാസികളും കൂടാതെ വിദേശത്തുനിന്നും ഇവിടുത്തെ പ്രവർത്തനങ്ങളെ സ്നേഹിക്കുകയും ശുശ്രൂഷകളിൽ പങ്കാളികളായിരിക്കുകയും ചെയ്യുന്ന ചില വ്യക്തികളും സഭകളും സഹായഹസ്തവുമായി മുൻപോട്ട് വന്നു.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.