ക്രൈസ്റ്റ്സ് അംബാസഡേഴ്‌സ് ബ്ലഡ് ഡൊണേഷൻ ചലഞ്ച് ഇന്ന് പുനലൂരും എറണാകുളത്തും

പുനലൂർ: അസ്സംബ്ലിസ് ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക്റ്റ്
ക്രൈസ്റ്റ്സ് അംബാസഡേഴ്‌സിന്റെ നേതൃത്വത്തിൽ വിവിധ ജില്ലാ ആശുപത്രികളിൽ നടക്കുന്ന ബ്ലഡ് ഡോനേഷൻ ചലഞ്ച് ഇന്ന് പുനലൂരും എറണാകുളത്തും നടന്നു.
എറണാകുളം താലൂക് ആശുപത്രിയിൽ ഡിസ്ട്രിക്ട് സി എ ട്രെഷറർ പാസ്റ്റർ ഷിൻസ് പി.റ്റി യുടെ നേതൃതത്വത്തിലും പുനലൂർ താലൂക് ആശുപത്രിയിൽ ഡിസിട്രിക്ട് സി എ വൈസ് പ്രസിഡന്റ് പാസ്റ്റർ സാം.പി ലൂക്കോസ്, ജോയിന്റ് സെക്രട്ടറി . പാസ്റ്റർ ബെന്നി ജോൺ, ഇവാൻഞ്ചിലിസം കൺവീനർ പാസ്റ്റർ ലിജോ കുഞ്ഞുമോൻ എന്നിവരുടെ നേതൃത്വത്തിലും രക്തദാനം നടന്നു.
പി.വൈ.സി കേരള സ്റ്റേറ്റ് പ്രസിഡന്റ് ബ്രദ. ജിനു വർഗീസ്, പാസ്റ്റർ. റോഷൻ, പാസ്റ്റർ. ജോജി വര്ഗീസ്, പത്തനാപുരം സി എ അംഗങ്ങൾ എന്നിവർ പുനലൂരിലും, വാടാറ്റുപാറ പാസ്റ്റർ. കെ സി ജേക്കബ്, റവ.നിറ്റ്സൻ കെ വര്ഗീസ്(കാക്കനാട്),പാസ്റ്റർ.സാം മോനി തിരുവാണിയുർ, എന്നിവരും കോതമംഗലം സെക്ഷൻ സി എ അംഗങ്ങളും എറണാകുളം താലൂക് ആശുപത്രിയിലും രക്തദാനം നടത്തി.

post watermark60x60

വാക്സിൻ സ്വീകരിക്കുന്നവർക്ക് നിശ്ചിത കാലത്തേക്ക് രക്തം ദാനം ചെയ്യുവാൻ കഴിയില്ല. ഇത് രക്തദാതാക്കളുടെ എണ്ണം കുറക്കുമെന്ന ആശങ്ക ഉയർത്തുന്നു. രക്തദാനത്തിന് യുവജനങ്ങൾ മുമ്പോട്ട് വരണം എന്ന ബഹുമാനപ്പെട്ട മുഖ്യമന്ത്രിയുടെ ആഹ്വാനം ഏറ്റെടുത്താണ് സിഎ പ്രവർത്തകർ കേരളത്തിലെ വിവിധ ഗവൺമെൻ്റ് ആശുപത്രികളിൽ രക്തദാനം നടത്താൻ തീരുമാനിച്ചത്.
.കോവിഡ്നിയന്ത്രണങ്ങൾ ഉള്ളതുകൊണ്ട് ആശുപത്രി അധികൃതർ അറിയിക്കുന്നത്ര ആളുകൾ ആയിരിക്കും ഓരോ ദിവസങ്ങളിലും എത്തുക.

-ADVERTISEMENT-

You might also like