പി.വൈ.പി.എ കേരള സ്റ്റേറ്റ്: പ്രാർത്ഥനയാൽ..’നമുക്ക് അതിജീവിക്കാം’ മെയ്‌ 10 മുതൽ

തിരുവല്ല: കോവിഡ് മഹാമാരി രാജ്യത്ത് അതിതീവ്രമാകുമ്പോൾ
സംസ്ഥാന പി വൈ പി എയുടെ ആഭിമുഖ്യത്തിൽ ലോക്ക്ഡൗൺ ദിനങ്ങളിൽ സമ്പൂർണ്ണ പ്രാർത്ഥന ദിനങ്ങളായി വേർതിരിച്ചിരിക്കുന്നു.
കേരളത്തിലെ വിവിധ പി വൈ പി എ സെന്ററുകളും, മേഖല പ്രവർത്തകരും, പി വൈ പി എ സംസ്ഥാന കൗൺസിൽ അംഗങ്ങളും അതത് മേഖലകളിൽ ഇരുപത്തിനാല് മണിക്കൂറും നീളുന്ന പ്രാർത്ഥന ചങ്ങലയിൽ പങ്കെടുക്കും.
മെയ്‌ 10 മുതൽ 16 വരെ 24 മണിക്കൂർ വീതം ഓരോ മേഖലകൾ നേതൃത്വം നൽകും.
എല്ലാം ദിവസങ്ങളിലും രാത്രി 8.00 മുതൽ 9.00 വരെയുള്ള സമയങ്ങളിൽ നിയോഗിതമായ മേഖലകൾ സൂമിൽ പ്രാർത്ഥനയ്ക്കായി ഒത്തു ചേരും.

-ADVERTISEMENT-

You might also like