ന്യൂ ഇന്ത്യാ ബൈബിൾ ചർച്ച് ജനറൽ സെക്രട്ടറി പാസ്റ്റർ വി.സി യോഹന്നാൻ അക്കരെ നാട്ടിൽ

പായിപ്പാട് : ന്യൂ ഇന്ത്യാ ബൈബിൾ ചർച്ച്, ജനറൽ സെക്രട്ടറി പാസ്റ്റർ വി സി യോഹന്നാൻ (66) നിത്യതയിൽ ചേർക്കപ്പെട്ടു. കോവിഡ് രോഗബാധിതനായി ചികിൽസയിൽ ആയിരുന്നു. ന്യൂ ഇൻഡ്യ ബൈബിൾ ചർച്ചസിന്റെ ജനറൽ സെക്രട്ടറിയായും മിനിസ്റ്റേഴ്‌സ് സെക്രട്ടറിയായും ഒരു പതിറ്റാണ്ടിലേറെയായി സേവനമനുഷ്ഠിച്ചു. മികച്ച വേദ അദ്ധ്യാപകനും വാഗ്മിയുമായിരുന്നു പാസ്റ്റർ വി.സി യോഹന്നാൻ.

ശവസംസ്‌കാര ശുശ്രുഷ ഇന്ന് ഉച്ചക്ക് ശേഷം മൂന്ന് മണിക്ക് തിടനാട് ന്യൂ ഇന്ത്യ ബൈബിൾ ചർച്ച് സെമിത്തേരിയിൽ നടത്തപ്പെടും.
ഭാര്യ : രമണി യോഹന്നാൻ
മക്കൾ : ബ്ലെസി (കുവൈത്ത്), ഡോ ബ്ലെസൻ.
മരുമക്കൾ: ബിബിൻ (കുവൈത്ത്), മഹിമ.

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading