ലോക്ഡൗൺ മാര്‍ഗരേഖയായി; ആരാധനാലയങ്ങളിൽ വിശ്വാസികളെ പ്രവേശിപ്പിക്കില്ല.

വിവാഹ, സംസ്കാര ശുശ്രൂഷകളിൽ 20 പേർ. റജിസ്ട്രേഷൻ വേണം.

തിരുവനന്തപുരം: സംസ്ഥാനത്ത് ശനിയാഴ്ച മുതൽ ഏർപ്പെടുത്തുന്ന സമ്പൂർണ ലോക്ഡൗണുമായി ബന്ധപ്പെട്ട മാർഗരേഖ പുറത്തിറങ്ങി.

പ്രധാന നിർദേശങ്ങൾ:
∙ ആരാധനാലയങ്ങളിൽ പൊതുജനങ്ങളെ പ്രവേശിപ്പിക്കില്ല. ആൾക്കൂട്ടമുണ്ടാകുന്ന മത, രാഷ്ട്രീയ, സാമൂഹിക, വിനോദ, കായിക, പരിപാടികൾക്ക് വിലക്ക്.
∙ വിവാഹങ്ങളിൽ 20 പേർ. പൊലീസ് സ്റ്റേഷനിൽ മുൻകൂട്ടി അറിയിക്കണം. റജിസ്ട്രേഷൻ വേണം.
∙ മരണാനന്തര ചടങ്ങിന് പരമാവധി 20 പേർ. കോവിഡ് ജാഗ്രത പോർട്ടലിൽ റജിസ്റ്റർ ചെയ്യണം.
∙ ആരോഗ്യമേഖലയുമായി ബന്ധപ്പെട്ട സ്ഥാപനങ്ങൾക്ക് പ്രവർത്തിക്കാം.
∙ ചരക്കുവാഹനങ്ങൾ തടയില്ല. അവശ്യവസ്തുക്കളും മരുന്നുകളും എത്തിക്കാൻ ഓട്ടോ, ടാക്സി ഇവ ഉപയോഗിക്കാം.
∙ വിമാനത്താവളങ്ങളിലും റെയിൽവേ സ്റ്റേഷനുകളിലും ഓട്ടോ, ടാക്സി ഇവ ലഭ്യമാകും. സ്വകാര്യവാഹനങ്ങൾ അവശ്യവസ്തുക്കളും മരുന്നും വാങ്ങാൻ മാത്രം പുറത്തിറക്കാം.
∙ കോവിഡ് വാക്സിനേഷന് സ്വന്തം വാഹനങ്ങളിൽ യാത്രചെയ്യാം.
∙ ഭക്ഷ്യവസ്തുക്കൾ വിൽപന നടത്താം. ഭക്ഷ്യവസ്തുക്കൾ വിൽക്കുന്ന കടകൾ വൈകിട്ട് 7.30 വരെ തുറക്കാം. എല്ലാ കടകളും പരമാവധി ഹോം ഡെലിവറി രീതി പിന്തുടരണം.
∙ ബാങ്കുകൾ, ഇൻഷുറൻസ്, ധനകാര്യ സ്ഥാപനങ്ങൾ ഒരു മണിവരെ.
∙ റെയിൽ, വിമാന സർവീസുകൾ ഒഴികെ യാത്രാഗതാഗതം അനുവദിക്കില്ല.
∙ ഹോംനഴ്സ്, പാലിയേറ്റിവ് പ്രവർത്തകർക്ക് േജാലി സ്ഥലങ്ങളിലേക്ക് േപാകാം.
∙ ഐടി, അനുബന്ധ സ്ഥാപനങ്ങൾ നിബന്ധനകൾക്ക് വിധേയമായി തുറക്കാം.

∙ എല്ലാത്തരം വിദ്യാഭ്യാസ സ്ഥാപനങ്ങളും അടച്ചിടും.
∙ പെട്രോൾ പമ്പുകൾ, കോൾഡ് സ്റ്റോറേജുകൾ പ്രവർത്തിപ്പിക്കാം.
∙ കൃഷി, ഹോർട്ടികൾച്ചർ, മത്സ്യബന്ധനം, മൃഗസംരക്ഷണമേഖലകൾക്ക് അനുമതി. കോവിഡ് മാനദണ്ഡങ്ങൾ കർശനമായി പാലിച്ചു മാത്രമേ പ്രവർത്തിക്കാവൂ.
∙ വാഹന, അത്യാവശ്യ ഉപകരണ റിപ്പയർ കടകൾ തുറക്കാം.
∙ അടിയന്തര പ്രാധാന്യമില്ലാത്ത വാണിജ്യ, വ്യവസായ മേഖലകൾ അടച്ചിടും.
∙ ഇലക്ട്രിക്കൽ, പ്ലമിങ് സേവനങ്ങൾ ലഭ്യമാക്കുന്നതിന് തടസ്സമില്ല
∙ മഴക്കാലപൂർവ ശുചീകരണ പ്രവർത്തനങ്ങൾക്ക് തടസ്സമില്ല
∙ നിർമാണ മേഖലയിൽ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് ജോലി തുടരാം.
∙ തൊഴിലുറപ്പ് ജോലി ചെയ്യുന്നവരെ 5 പേരുടെ സംഘങ്ങളായി തിരിക്കണം.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.