ചെറു ചിന്ത: ലോകം യോഗ്യമല്ല | ഇവാ. അജി ഡേവിഡ് വെട്ടിയാർ

“ലോകം അവർക്കു യോഗ്യമായിരുന്നില്ല” (എബ്രാ.11:38)


ബൈ
ബിളിൽ എബ്രായർക്ക് എഴുതിയ ലേഖനത്തിലെ 11ാം അദ്ധ്യായത്തിലെ പഴയ നിയമ വിശ്വാസ വീരന്മാരെക്കുറിച്ച് വിവരിക്കുന്നതിന്റെ അവസാന ഭാഗമാണ് “ലോകം അവർക്കു യോഗ്യമായിരുന്നില്ല”(38) എന്ന വേദഭാഗം. നീതിമാന്മാരായ വിശ്വാസ വീരന്മാരെക്കുറിച്ച് വിവരിച്ചതിനുശേഷമാണ് ഈ വേദഭാഗം. തങ്ങളുടെ വിശ്വാസത്തിൽ രാജ്യങ്ങളെ അടക്കി, നീതി നടത്തി വാഗ്ദത്തം പ്രാപിച്ചു, യുദ്ധത്തിൽ വീരന്മാരായി വിജയം നേടി, സ്ത്രീകൾക്കു തങ്ങളുടെ മരിച്ചവരെ ഉയിർത്തെഴുന്നേല്പിച്ചതിനാൽ തിരികെ കിട്ടി, ചിലർ പരിഹാസം, ചമ്മട്ടി, ചങ്ങല, കല്ലേറ് എന്നിവ അനുഭവിച്ചു, ഈർച്ചവാളാൽ അറുക്കപ്പെട്ടു, വാളാൽ കൊല്ലപ്പെട്ടു, തടവറകളിൽ കൊടും പീഢനമുറകൾ അനുഭവിച്ചു,
ഉപദ്രവവും കഷ്ടവും സഹിച്ചു, കാടുകളിലും മലകളിലും ഗുഹകളിലും അനേകർ അഭയം തേടി. ഇത്രയേറെ കൊടും പീഡനങ്ങളും പ്രതികൂലങ്ങളും നേരിടേണ്ടി വന്നിട്ടും ദൈവത്തിലുള്ള വിശ്വാസത്തിനുവേണ്ടി അവർ അചഞ്ചലമായി നിന്നു വിജയം വരിച്ചു നിത്യജീവനു അവകാശികളായിത്തീർന്നു. പൂർവ്വപിതാക്കന്മാരെയും വിശുദ്ധന്മാരെയും ലോകം പിൻതുണച്ചില്ല. അവരെ ആരും ആദരിച്ചില്ല, അവർക്ക് ആരും അനുകൂലം നിന്നില്ല. ഇന്നും ദൈവമക്കൾക്ക് ലോകത്തു നിന്നും പ്രതീക്ഷിക്കാവുന്നതു ഇത്രയൊക്കെയുള്ളു. ക്രിസ്തു വിശ്വാസത്തിന്റെ പേരിൽ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ ദൈവമക്കളും കർത്തൃദാസന്മാരും ക്രൂരമായി ആക്രമിക്കപ്പെടുകയും കൊല്ലപ്പെടുകയും ചെയ്യുന്നു. അധർമ്മവും പാപവും അനീതിയും വിഗ്രഹ ആരാധനകളും കൊടികുത്തി വാഴുന്ന ഈ ലോകത്ത് സത്യത്തിനും വിശുദ്ധിക്കുംവേണ്ടി നില്ക്കുന്നവർക്കും ആത്മീക കൂട്ടായ്മകളും സുവിശേഷ പ്രവർത്തനങ്ങളും നടത്തുന്നവർക്ക് ലോകത്തിന്റെ പിൻതുണ ലഭിച്ചുവെന്നുവരില്ല. ഈ ലോകത്തിനു യോഗ്യമായി ജീവിച്ചാൽ ഒരു പക്ഷെ പിൻതുണ ലഭിച്ചേക്കാം. പുച്ചെണ്ടു നല്കി ആദരിക്കാൻ ആളുകൾ ഉണ്ടായേക്കാം.

Download Our Android App | iOS App

 പ്രിയരേ! എന്തൊക്കെ എതിർപ്പുകളും ഭീഷണികളും പീഡനങ്ങളും നേരിട്ടാലും ലഭിച്ച സത്യത്തിൽ ഉറച്ചു നിന്നുകൊണ്ട് വിശ്വാസത്തിൽ വീരന്മാരായി വിജയം വരിച്ച് നിത്യതയ്ക്ക് അവകാശികളായിത്തീരാൻ ശ്രമിക്കുക എന്നതു മാത്രമാണ് നമുക്കു മുൻപിലുള്ള ഏക പോംവഴി. അതിനായി സമർപ്പിക്കുക.

-ADVERTISEMENT-

You might also like
Comments
Loading...