ബൈബിൾ ബ്രെയിൻ സൗജന്യ API സർവീസിന് തുടക്കമായി

 

ബൈബിൾ ഓഡിയോ, വീഡിയോ, ടെക്സ്റ്റ് ഫോര്മാറ്റുകളിൽ ആക്‌സസ് ചെയ്യാൻ ഉപയോക്താക്കളെ അനുവദിക്കുന്ന സൗജന്യ API സേവനമായ ബൈബിൾ ബ്രെയിൻ (ഡിജിറ്റൽ ബൈബിൾ പ്ലാറ്റ്ഫോം വേർഷൻ 4) പ്രവർത്തനം ആരംഭിച്ചു. 1500ൽ പരം ഭാഷകളിൽ ബൈബിൾ ലഭ്യമായ ഈ പ്ലാറ്റ്ഫോം, ലോകത്തിലെ ഏറ്റവും വലിയ ഡിജിറ്റൽ ബൈബിൾ (ടെക്സ്റ്റ്, ഓഡിയോ, വീഡിയോ) ശേഖരം കൂടിയാണ്. ഓപ്പൺ സോഴ്സ് ലൈസൻസിൽ ലഭ്യമായ ഈ API ഡവലപ്പർമാർക്ക് സൗജന്യമായി ലഭ്യമാണ്. ഓഡിയോ ബൈബിളിന്‍റെ ഏറ്റവും വലിയ റിപ്പോസിറ്ററി ആയ Bible.is ഉപയോഗിക്കുന്നത് ഡിജിറ്റൽ ബൈബിൾ പ്ലാറ്റ്ഫോം APIയാണ്. കൂടാതെ ഗിദെയോൻസ്, സബ്സ്പ്ലാഷ് ചർച്ച് ആപ്പ്, ഡിജിറ്റൽ ബൈബിൾ സൊസൈറ്റി എന്നിങ്ങനെ വിവിധ വെബ്സൈറ്റുകൾ/ആപ്പുകൾ ഈ സേവനം ഉപയോഗിക്കുന്നു. കൂടുതൽ വിവരങ്ങൾക്കായി സന്ദർശിക്കുക https://biblebrain.com

-ADVERTISEMENT-

-ADVERTISEMENT-

You might also like