പാസ്റ്റർ സജി മാത്യുവിന്റെ ഭാര്യ ജാനറ്റിൻ്റെ സംസ്കാരം നാളെ

ഗുജറാത്ത്: ഇന്നലെ നിത്യതയിൽ ചേർക്കപ്പെട്ട ഗുജറാത്തിലെ വാപ്പി കേന്ദ്രമാക്കി പ്രവർത്തിക്കുന്ന മസീഹ് മണ്ഡലി സഭയുടെ (മുൻ ഫെല്ലോഷിപ്പ് ആശ്രം ചർച് ഓഫ് ഇന്ത്യ) സ്ഥാപകൻ പാസ്റ്റർ സജി മാത്യുവിന്റെ ഭാര്യ ജാനെറ്റ് സജിയുടെ സംസ്കാരം 29 ന് നാളെ രാവിലെ മുംബൈ നെറുൾ ക്രിസ്ത്യൻ സെമിത്തേരിയിൽ നടക്കും. കോവിഡ് പ്രോട്ടോക്കോൾ നിലനിൽക്കുന്നതിനാൽ മൃത്യദേഹം ഗുജറാത്തിൽ എത്തിച്ച് സംസ്ക്കരിക്കാൻ കഴിയാത്തതിനാലാണ് സംസ്കാരം മുംബൈയിൽ നടക്കുന്നത്.
കോവിഡ് ബാധിച്ച് ശ്വാസകോശത്തിൽ ഇൻഫെക്ഷൻ ആയി മുംബൈ ഡി വൈ പാട്ടീൽ ആശുപത്രിയിൽ വെന്റിലേറ്ററിൽ ഗുരുതര അവസ്ഥയിൽ ചികിത്സയിലായിരുന്നു.

post watermark60x60

മക്കൾ: ജാസ്മിൻ, ജെസെൻ, മരുമകൻ: പാസ്റ്റർ ജോൺ പുളിവേലിൽ.

-ADVERTISEMENT-

You might also like