മാതാവിന്റെ സംസ്ക്കാരശുശ്രൂഷയിൽ പങ്കെടുക്കുവാൻ എത്തിയ മകൾ കോവിഡ് ബാധിച്ചു മരിച്ചു

ന്യൂഡൽഹി: ഐ പി സി യു. പി.സ് റ്റേറ്റ് സീതാപൂർ സഭയുടെ ശുശ്രൂഷകൻ പാസ്റ്റർ ഓ. എം. ബേബികുട്ടിയുടെ രണ്ടാമത്തെ മകൾ ഫേബ ബേബിക്കുട്ടി (29) ഇന്ന് 27/4/2021 ന് കർത്തൃ സന്നിധിയിൽ ചേർക്കപ്പെട്ടു. കഴിഞ്ഞ ദിവസം നിര്യാതയായ തന്റെ മാതാവിന്റെ ശവസംസ്കാര ശുശ്രൂഷയിൽ പങ്കെടുക്കുവാൻ മുംബൈയിൽ നിന്നും ഡൽഹിയിൽ എത്തിയത് ആയിരുന്നു. ഏപ്രിൽ 9 ന് വൈകിട്ട് ഡൽഹിയിലെ സെന്റ് സ്റ്റീഫൻ ഹോസ്പിറ്റലിൽ കോവിഡ് ബാധിച്ചു അഡ്മിറ്റ്‌ ആകുകയും അന്ന് മുതൽ ഇന്ന് വരെയും വെന്റിലേറ്ററിൽ ആയിരുന്നു.
സംസ്കാരം പിന്നീട്.
പാസ്റ്റർ ബേബികുട്ടി ഇപ്പോഴും കോവിഡ് ചികിത്സയിൽ, ഡൽഹിയിൽ സെന്റ് സ്റ്റീഫൻ ആശുപത്രിയിൽ ആണ്. പ്രത്യേകം പ്രാർത്ഥിക്കുക.

-Advertisement-

You might also like
Comments
Loading...