ഭക്തവത്സലന്റെ അനശ്വര ഗാന സമാഹാരം ഏപ്രിൽ 21 ന് പുറത്തിറങ്ങുന്നു

 

Download Our Android App | iOS App

ബാംഗ്ലൂർ : 50 വർഷമായി ക്രൈസ്തവ ഗാന കൈരളിക്ക് സുപരിചിതനായ 200 ലധികം ഗാനങ്ങൾ രചിച്ച പാസ്റ്റർ ഭക്തവത്സലന്റെ തിരഞ്ഞെടുക്കപ്പെട്ട 10 ഗാനങ്ങൾ 21 ഏപ്രിൽ ബുധനാഴ്ച്ച പുറത്തിറങ്ങുന്നു. അദ്ദേഹത്തിന്റെ ഗാനങ്ങൾ ഇന്നും ജനങ്ങളെ രക്ഷയിലേക്ക് നയിക്കുകയും അനേകർ പാടി ആരാധിക്കുകയും ചെയ്യുന്നു. ലോകത്തിന്റെ എല്ലാ വൻകരകളിലും ജനലക്ഷങ്ങൾ ഏറ്റുപാടുന്ന നിരവധി ഗാനങ്ങളിൽ 10 ഗാനങ്ങളാണ് B Track production പുറത്തിറക്കുന്ന Hits of Bhakthan Vol. 1 ലൂടെ പുറത്തിറങ്ങുന്നത്.

post watermark60x60

ആട്ടിടയാ, പാടുവാൻ എനിക്കില്ലിനി ശബ്ദം, കദന ഭാരവുമായി തുടങ്ങി പരിശുദ്ധൻ മഹോന്നത ദേവൻ വരെ 10 മനോഹര ഗാനങ്ങൾ ആലപിച്ചിരിക്കുന്നത് കെസ്റ്റർ, ഭക്ത വത്സലൻ, ബീന ഭക്തവത്സലൻ, മധു ബാലകൃഷ്ണൻ, ബിനോയ് ചാക്കോ, മാത്യു ജോൺ തുടങ്ങിയ അനുഗ്രഹീത ഗായകരാണ്.

ക്രൈസ്തവ എഴുത്തുപുര കർണാടക ചാപ്റ്ററിന്റെ ബുധനാഴ്ച നടക്കുന്ന പ്രത്യേക പ്രാർത്ഥന സംഗമത്തിൽ പാസ്റ്റർ ബാബു ചെറിയാൻ പ്രാർത്ഥിച്ചു പുറത്തിറക്കുന്ന ഈ ഗാനസമാഹാരം പുതിയ തലമുറയ്ക്കും ഒരനുഗ്രഹമായിരിക്കും.

-ADVERTISEMENT-

You might also like
Comments
Loading...