എഡിറ്റോറിയൽ: കൂട്ടപരിശോധനകൾ കൂടുമ്പോൾ… | ബിൻസൺ കെ. ബാബു

കോവിഡ് എന്ന മഹാമാരി എങ്ങും പിടിമുറുക്കുമ്പോൾ അതിനെ പിടിച്ചു കെട്ടാൻ നിരവധി മാർഗനിർദ്ദേശങ്ങൾ നിലവിൽ ഓരോ ദിവസവും വന്നുകൊണ്ടിരിക്കുന്നു. അതിലെ ഒന്നാണ് ‘മാസ്സ് ടെസ്റ്റിംഗ്’. കേരളത്തിൽ ഇന്നലെ(18 April )(18,257) ഇന്നും(19 April )(13,644)നിരവധി കോവിഡ് രോഗങ്ങൾ ആണ് സ്ഥിതികരിച്ചത്. നീണ്ട ‘കൂട്ടപരിശോധന’യിലൂടെയാണ് ഇത്രെയും രോഗങ്ങൾ കണ്ടുപിടിക്കപ്പെട്ടത്. സംസ്ഥാനത്തെ റെക്കോർഡ് കോവിഡ് റിപ്പോർട്ടുകളാണ് ഇതൊക്ക. കേരളത്തിൽ കൂട്ടപരിശോധനയുടെ ഭാഗമായി സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് വെള്ളി, ശനി ദിവസങ്ങളിലായി ആകെ 3,00,971 സാബിളുകളാണ് ശേഖരിച്ചത്. ഇതിന്റെ റിസൾട്ടുകളാണ് ഇപ്പോൾ വന്നുകൊണ്ടിരിക്കുന്നത്. ഇനിയും എന്താകുമെന്ന് നമുക്ക് അറിയില്ല… ആർക്കും പ്രവചിക്കാൻ പറ്റില്ല.പല സംസ്ഥാനങ്ങളിലും ലോക്ക്ഡൌൺ സമാനമായ നിയമങ്ങളും, കർഫ്യൂവും തുടങ്ങികഴിഞ്ഞു. മാസ് ടെസ്റ്റിംഗ് സാധ്യതകൾ കൂടിയേ പറ്റു.

Download Our Android App | iOS App

ഇടയ്ക്ക് വച്ച് ഏകദേശം എല്ലാവരും കോവിഡ് കേസുകളുടെ എണ്ണം കണ്ടിട്ട് കുറയുകയാണ് എന്ന് തോന്നി, എന്നാൽ ആ സന്തോഷത്തേയെല്ലാം തട്ടിതെറിപ്പിച്ച് കൂടുതൽ ശക്തിയോടെ മഹാമാരി എങ്ങും ആഞ്ഞടിച്ചുകൊണ്ടിരിക്കുന്നു. സ്വാതന്ത്ര്യമായി ഇറങ്ങി നടക്കാൻ കുറച്ചു അവസരം കിട്ടിയപ്പോൾ യാതൊരു പ്രോട്ടൊക്കോളും ഇല്ലാതെ എങ്ങനെയും പോകാമെന്നായി. എന്നാൽ ആ അവസരം ഇന്ന് നമ്മുടെ പല അവസരങ്ങളെയും ഇല്ലാതാക്കുന്നു. എല്ലാവരും മനസ്സോടെ സൂക്ഷിച്ചെങ്കിൽ മാത്രമേ ഈ പ്രതിസന്ധിയെ മാറിക്കടക്കാൻ സാധിക്കുകയുള്ളു.

post watermark60x60

നാം മഹാരാഷ്ട്ര, ഗുജറാത്ത്‌, ഉത്തർപ്രദേശ് തുടങ്ങി ഉത്തരേന്ത്യയിലെ കോവിഡ് അതി വ്യാപന സംസ്ഥാനങ്ങളിലേക്ക് ഒന്ന് ശ്രദ്ധിച്ചാൽ സ്ഥിതി വളരെ പരിതാപകരമാണ്. ജനങ്ങൾ വളരെ ആശങ്കയിലാണ്. കോവിഡ് കേസുകൾ ഇരട്ടിയായി വർധിക്കുന്നു. ആശുപത്രിയിൽ കിടക്കാൻ സ്ഥലമില്ല, നല്ല ചികിത്സ സൗകര്യങ്ങൾ കിട്ടുന്നില്ല, എന്തിന് മരിച്ചാൽ സംസ്കരിക്കാൻ പോലും സ്ഥലമില്ല. അതുപോലെ നിയന്ത്രണം കൈവിട്ടുപോയി. ഇങ്ങനെ മുന്നോട്ട് പോയാൽ അതിജീവിക്കാൻ സമയങ്ങൾ ഏറെ വേണം.

കോവിഡ് വാക്സിന്റെ അപര്യാപ്തതയും വളരെ ആശങ്ക ഉളവാക്കുന്ന ഒന്നാണ്. മറുഭാഗത്ത് ഈ വാക്സിൻ എടുത്താൽ തന്നെ നാം ജാഗ്രതയോടെ മുന്നോട്ട് പോയെ പറ്റു. നാം യാത്ര ചെയ്യുമ്പോൾ, ചടങ്ങുകളിൽ പങ്കെടുക്കുമ്പോൾ, ആരാധനാലയങ്ങളിൽ പോകുമ്പോൾ വളരെ ശ്രദ്ധ ഉണ്ടായിരിക്കണം. ഒഴിവാക്കാൻ പറ്റുന്ന കാര്യങ്ങൾ ഒഴിവാക്കുക. നമ്മളിൽ നിന്നും ആർക്കും പകരാതിരിക്കട്ടെ. കൂട്ടപരിശോധന പോലെ എല്ലാ ജനങ്ങളുടെയും കൂട്ടായുള്ള ചെറുത്ത് നിൽപ്പും നമ്മുക്ക് ഉണ്ടാവട്ടെ.

പ്രതീക്ഷ കൈ വിടരുത് ഇപ്പോഴും… നല്ല ഒരു നാളെക്കായി മുൻകരുതലുകൾ പാലിക്കാം….

ബിൻസൺ കെ. ബാബു

-ADVERTISEMENT-

You might also like
Comments
Loading...