സംസ്ഥാനത്ത് നാളെ മുതല്‍ രാത്രി കര്‍ഫ്യൂ

സംസ്ഥാനത്ത് നാളെ മുതല്‍ രാത്രി കര്‍ഫ്യൂ. കോവിഡ് കോര്‍ കമ്മിറ്റി യോഗത്തിലാണ് തീരുമാനം. പൊതുഗതാഗതത്തിന് നിയന്ത്രണമില്ല. സാധ്യമായ ഇടങ്ങളില്‍ വര്‍ക് ഫ്രം ഹോം നടപ്പാക്കാന്‍ തീരുമാനം. രാത്രി ഒമ്പതുമുതല്‍ രാവിലെ ആറുമണിവരെ ബാധകം. വിദ്യാര്‍ഥികളുടെ സ്വകാര്യ ട്യൂഷന്‍ ഒഴിവാക്കും . കോവിഡ് നിയന്ത്രണം കര്‍ശനമാക്കുന്നത് ചര്‍ച്ചചെയ്യാന്‍ കോവിഡ് കോര്‍ കമ്മിറ്റി ചേര്‍ന്നു. ചീഫ് സെക്രട്ടറിയും വിവിധ വകുപ്പ് മേധാവികളും പങ്കെടുത്തു. പൊതു ഇടങ്ങളിലെ തിരക്ക് കുറക്കാനുള്ള നടപടികള്‍ തീരുമാനിച്ചു

-ADVERTISEMENT-

-ADVERTISEMENT-

You might also like