18 വയസ് പൂര്‍ത്തിയായ രാജ്യത്തെ എല്ലാ പൗരന്‍മാര്‍ക്കും വാക്സിന്‍

ന്യൂഡൽഹി : 18 വയസ് പൂര്‍ത്തിയായ രാജ്യത്തെ എല്ലാ പൗരന്‍മാര്‍ക്കും വാക്സിന്‍ നല്‍കാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചു. കൊവിഡ് വ്യാപനം അതിതീവ്രമായ നിലയിലേക്ക് ഉയര്‍ന്നതിന് പിന്നാലെയാണ് വാക്സിന്‍ വിതരണം വ്യാപകമാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചത്. അല്‍പസമയം മുന്‍പ് പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്തെ മുതിര്‍ന്ന ഡോക്ടര്‍മാരുമായി ചര്‍ച്ച നടത്തിയിരുന്നു ഇതിനു പിന്നാലെയാണ് നിര്‍ണായക പ്രഖ്യാപനം.

post watermark60x60

ആദ്യഘട്ടത്തില്‍ കോവിഡ് മുന്‍നിര പോരാളികള്‍ക്കാണ് വാക്സിന്‍ നല്‍കിയത്. പിന്നീട് 60 വയസിന് മുകളില്‍ പ്രായമുള്ളവര്‍ക്കും മൂന്നാം ഘട്ടത്തില്‍ 45 വയസിന് മുകളില്‍ പ്രായമുള്ളവര്‍ക്കും വാക്സിന്‍ നല്‍കിയിരുന്നു.

-ADVERTISEMENT-

-ADVERTISEMENT-

You might also like