പതിനെട്ട് വയസ്സിന് മുകളിലുള്ള ഏതു വ്യക്തിക്കും ഇഷ്ടമുള്ള മതം തെരഞ്ഞെടുക്കാനുള്ള അവകാശമുണ്ടെന്ന് സുപ്രിംകോടതി

ന്യൂഡെല്‍ഹി: നിര്‍ബന്ധിത മതപരിവര്‍ത്തനം തടയാന്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്ക് നിര്‍ദേശം നല്‍കണമെന്ന ഹര്‍ജി സുപ്രീം കോടതി തള്ളി. പ്രായപൂര്‍ത്തിയായ ഒരാള്‍ക്ക് ഏത് മതം സ്വീകരിക്കാനും സ്വാതന്ത്ര്യമുണ്ടെന്ന് കോടതി.

post watermark60x60

പതിനെട്ട് വയസിനു മുകളിലുള്ളവര്‍ക്ക് ഇഷ്ടമുള്ള മതം തെരഞ്ഞെടുക്കാന്‍ സ്വാതന്ത്ര്യമുണ്ടെന്ന് സുപ്രീം കോടതി പറഞ്ഞു. വ്യക്തികള്‍ക്ക് ഭരണഘടന അതിന് അവകാശം നല്‍കുന്നുണ്ടെന്നും ജസ്റ്റിസ് ആര്‍ എഫ് നരിമാന്‍ ഹര്‍ജി തള്ളി പ്രസ്താവിച്ചു.

നിര്‍ബന്ധിത മതപരിവര്‍ത്തനം, മന്ത്രവാദം തുടങ്ങിയവ നിരോധിക്കണം എന്ന് ചൂണ്ടിക്കാണിച്ചുള്ള ഹര്‍ജിയാണ് സുപ്രീം കോടതി തള്ളിയത്.
ഇത്തരം ഹര്‍ജികള്‍ പബ്‌ളിസിറ്റി കിട്ടാൻ വേണ്ടി മാത്രമെന്നും കോടതി പറഞ്ഞു.

-ADVERTISEMENT-

-ADVERTISEMENT-

You might also like