“സൂപ്പർ ടാലന്റഡ് കിഡ്” കിരീടം നേടി

സാൽമിയ, കുവൈറ്റ് : ജേഡൻ വി റെനിമോൻ അസാധാരണമായ പഠന ശേഷിയുള്ള ഒരു കുട്ടിയാണ്. വ്യത്യസ്ത കാര്യങ്ങളും ഇനങ്ങളും തിരിച്ചറിയുന്നതിലും വായിക്കുന്നതിലും മികച്ച നിലവാരം പുലർത്തുന്നു 2 വയസ്സ് 6 മാസം പ്രായമുള്ള ജേഡൻ അക്ഷരമാല പസിലുകൾ വേഗത്തിൽ നേരെയും വിപരീതവുമായും ക്രമീകരിക്കുന്നു, നേരെയും വിപരീതവുമായ എണ്ണുകയും പറയുകയും ചെയ്യും, സ്വരാക്ഷരങ്ങൾ, ആകൃതികൾ, നിറങ്ങൾ, വാഹനങ്ങൾ, മൃഗങ്ങൾ, പഴങ്ങൾ, പച്ചക്കറികൾ, ശരീരഭാഗങ്ങൾ തുടങ്ങി നിരവധി കാര്യങ്ങൾ തിരിച്ചറിയുന്നു. അങ്ങനെഇത്തരം കഴിവുകൾ ദേശലക്ഷത്തിൽ ഒന്നുമാത്രം എന്നു തിരിച്ചറിഞ്ഞു ഇന്റർനാഷണൽ ബുക്ക് ഓഫ് റെക്കോർഡ്സ് 2021 മാർച്ച് 31 ന് “സൂപ്പർ ടാലന്റഡ് കിഡ്” കിരീടം നൽകി മാനിച്ചു. ഇന്ത്യ ബുക്ക്‌ ഓഫ് റെക്കോർഡിലും ഇടം നേടി. കുവൈറ്റ് ട്രൂ ഗോസ്‌പെൽ ചർച്ച് (ചർച്ച് ഓഫ് ഗോഡ്) സഭംഗവും, കോട്ടയം, നാട്ടകം സ്വദേശി റെനി നിഷ ദമ്പതികളുടെ ഏക മകനാണ് ജേഡൻ.

-ADVERTISEMENT-

You might also like