ചെറുചിന്ത: വിവേകം നഷ്ടപെടുമ്പോൾ… | ദീന ജെയിംസ് ആഗ്ര

മാനത്തോടിരിക്കുന്ന മനുഷ്യൻ വിവേകഹീനനായാൽ നശിച്ചുപോകുന്ന മൃഗങ്ങൾക്ക് തുല്യനത്രേ (സങ്കീ 49:20) സ്വയം കുടുംബത്തിന്, സമൂഹത്തിന് മാതൃകയായി മാറേണ്ട മനുഷ്യൻ സങ്കീർണ്ണതകൾ നിറഞ്ഞ ജീവിതത്തിന്റെ വഴിത്താരയിൽ വിവേകഹീനനായി മാറുന്നു. വിവേകം നഷ്ടപെടുമ്പോൾ അവൻ മൃഗതുല്യനായി മാറുന്നു. അവിവേകം അവനെ തെറ്റായ തീരുമാനങ്ങളിലേക്കും ചിന്തകളിലേക്കും നയിക്കുന്നു. താൻ ആരാണ്, എങ്ങനെയായിരിക്കേണം എന്നുള്ള സത്യത്തിൽനിന്നും വ്യതിചലിക്കപെടുന്നു.
യേശുകർത്താവ് പറഞ്ഞു :നിങ്ങൾ ഭൂമിയുടെ ഉപ്പ് ആകുന്നു. ഉപ്പ്കാരമില്ലാതെപോയാൽ അതിന് എന്തുകൊണ്ട് രസം വരുത്താം? പുറത്ത് കളഞ്ഞിട്ട് മനുഷ്യൻ ചവിട്ടുവാൻ അല്ലാതെ മറ്റൊന്നിനും പിന്നെ കൊള്ളുന്നതല്ല. വിവേകം നഷ്ടപെടുന്ന മനുഷ്യനും കാരം നഷപെടുന്ന ഉപ്പിന് സമമായി മാറും. ഒരു നിമിഷത്തെ വിവേകമില്ലായ്മ മനുഷ്യനെ അവന്റെ അധഃപതനത്തിൽ കൊണ്ടെത്തിക്കുന്നു. അതുവരെ അവൻ ചെയ്തിരുന്ന നല്ലപ്ര വർത്തികളും നേടിയ കീർത്തിയും പ്രശംസയുമെല്ലാം മൂല്യമില്ലാതായിമാറും. സമൂഹത്തിന് മുന്നിൽ പരിഹാസപാത്രമായി മാറുന്നു. അനേകരെ ഉദാഹരണമായി നമുക്ക് ചുറ്റും കാണുവാൻ കഴിയും താരകങ്ങളെപോലെ ശോഭനൽകിയിരുന്നവർ അവിവേകം മൂലം ഇരുട്ടിലായിരിക്കുന്നത്. എത്ര ശോചനീയാവസ്ഥ!!!
എങ്ങനെ ഈ വിവേകം നഷ്ടപെടാതെ സൂക്ഷിക്കാം? കർത്താവിനോടുള്ള ഭക്തി തന്നെ ജ്ഞാനം.ദോഷം അകന്നുനടക്കുന്നതുതന്നെ വിവേകം (ഇയ്യോബ് 28:28) അധർമ്മവും പാപവും പെരുകുന്ന ഈ നശ്വരമായ ലോകത്തിൽ ദൈവം നൽകിയിരിക്കുന്ന ഈ അല്പായുസ് ദോഷം വിട്ടകന്നു ഭക്തിയോടെ വിവേകത്തോടെ ജീവിക്കാം. അനേകർക്ക് മാതൃകയുള്ള ഒരു ജീവിതം, പ്രത്യേകാൽ വളർന്നു വരുന്ന തലമുറയ്ക്ക് മാതൃക യാക്കുവാൻ മതിയായ ഒരു ഉത്തമജീവിതത്തിന് ഉടമകളായി മാറാൻ ശ്രമിക്കാം!!!!

Download Our Android App | iOS App

ദീന ജെയിംസ് ആഗ്ര

-ADVERTISEMENT-

You might also like
Comments
Loading...