അടൂർ: ഇന്ത്യ പെന്തക്കോസ്ത് ദൈവസഭയിൽ അര നൂറ്റാണ്ട് സഭാ ശുശ്രൂഷ പൂർത്തീകരിച്ച് സഭാ ശുശ്രൂഷയിൽ നിന്നും വിരമിക്കുന്ന പാസ്റ്റർ കെ. രാജനെയും കുടുംബത്തെയും 2021 മാർച്ച് 27 ശനിയാഴ്ച രാവിലെ ഐ.പി.സി ശാലേം ശൂരനാട് സഭയിൽ വെച്ച് നടന്ന മീറ്റിംഗിൽ ഐപിസി അടൂർ വെസ്റ്റ് സെന്റർ ആദരിക്കുകയും, യാത്രയയപ്പ് നൽകുകയും ചെയ്തു.
Download Our Android App | iOS App
ഐപിസി അടൂർ വെസ്റ്റ് സെന്റർ മിനിസ്റ്റർ പാസ്റ്റർ തോമസ് ജോസഫ് അദ്ധ്യക്ഷത വഹിച്ച മീറ്റിംഗിൽ ഐ.പി.സി ജനറൽ സെക്രട്ടറി പാസ്റ്റർ സാം ജോർജ് ദൈവവചനം സംസാരിക്കുകയും അനുഗ്രഹ പ്രാർത്ഥന നടത്തുകയും ചെയ്തു, ഐ.പി സി കൊട്ടാരക്കര മേഘല പ്രസിഡന്റ് പാസ്റ്റർ ബഞ്ചമിൻ വർഗ്ഗീസ് മെമെന്റോ പാസ്റ്റർ കെ രാജനും കുടുംബത്തിനും നൽകി ആദരിക്കുകയും, സെന്റർ ക്രമീകരിച്ച പാരിതോഷികം സെന്റർ മിനിസ്റ്റർ തോമസ് ജോസഫ് നല്കുകയും ചെയ്തു.റാന്നി ഈസ്റ്റ് സെന്റെർ മിനിസ്റ്റർ പാസ്റ്റർ വർഗ്ഗീസ് എബ്രഹാം മുഖ്യ സന്ദേശം നൽകി, പുനലൂർ സെന്റർ മിനിസ്റ്റർ പാസ്റ്റർ ജോസ് കെ. എബ്രഹാം, ഐപിസി ജനറൽ കൗൺസിൽ മെമ്പർ പാസ്റ്റർ ബേബി കടമ്പനാട്, ഐപിസി കേരള സ്റ്റേറ്റ് ട്രഷറാർ പി. എം ഫിലിപ്പ്, ഐപിസി സ്റ്റേറ്റ് കൗൺസിൽ മെമ്പർ ഫിന്നി പി മാത്യു, കടമ്പനാട് പഞ്ചായത്ത് മെമ്പർ നെൽസൺ ജോയ്സ്, അടൂർ വെസ്റ്റ് സൺഡേസ്കൂൾ സൂപ്രണ്ട് പാസ്റ്റർ ഷാജൻ എബ്രഹാം, പി വൈ പി എ പ്രസിഡന്റ് പാസ്റ്റർ ജോർജ് തോമസ്, സഹോദരസമാജം പ്രസിഡന്റ് എം. പെണ്ണാമ്മ, എന്നിവർ ആശംസ അറിയിച്ചു.

അടൂർ വെസ്റ്റ് സെന്റർ സെക്രട്ടറി പാസ്റ്റർ ബിജു കോശി, സ്വാഗതം പറയുകയും, കഴിഞ്ഞ 50 വർഷത്തെ പാസ്റ്റർ കെ രാജൻ പിന്നിട്ട വഴികളെ കുറിച്ചൊരു അവലോകനം പാസ്റ്റർ ജോസ് വർഗീസ് നടത്തി. സെന്റർ ജോയിന്റെ സെക്രട്ടറി ജോർജ് തങ്കച്ചൻ നന്ദി അറിയിക്കുകയും ചെയ്തു.
ഇന്ത്യ പെന്തക്കോസ്ത് ദൈവസഭക്ക് വേണ്ടി കേരളത്തിന്റെ വിവിധ സ്ഥലങ്ങളിൽ പുതിയ പ്രവർത്തനങ്ങൾ ആരംഭിച്ച് അവിടെ സഭകൾ സ്ഥാപിക്കുകയും, വിവിധ ലോക്കൽ സഭകളിൽ ശുശ്രൂഷകാനായി പ്രവർത്തിച്ചു. കഴിഞ്ഞ 21 വർഷം അടൂർ വെസ്റ്റ് സെന്ററിലെ വിവിധ സഭകളിൽ ശുശ്രൂഷ ചെയ്തു വരികയായിരുന്നു. തന്റെ ശുശ്രൂഷ കാലയളവിൽ അനേകം പേരെ ദൈവകൃപയിലേക്ക് വഴി നടത്താൻ ഇടയായി.
കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചു കൊണ്ട് മീറ്റിംഗിൽ സെന്ററിലെ പാസ്റ്റേഴ്സും സഭാ പ്രതിനിധികളും പങ്കെടുത്തു.