പാർത്തലം തന്നിലെ ജീവിതമോ
വെറും പാഴ്മരുഭൂമിയത്രേ.
രാവിലെ മുളച്ചുവന്നു വെയിലാറും നേരം വീഴും
മനുജന്റെ ജീവിതം ഒരുറക്കം പോലെ.
Download Our Android App | iOS App
പുല്ലിൻ പൂ പോൽ പുഷ്പിച്ചു മണ്ണിൽ വീഴും
മർത്യരാം ഞങ്ങളെ എന്നേക്കും വാഴുവാൻ
ദൈവപുത്രൻ ക്രൂശിൽ മൃത്യു വരിച്ച
ദൈവസ്നേഹം വർണിപ്പനാവില്ല.

സ്വത്തു ഭൂവിൽ എത്രയേറെ നേടിയാലും
മൃത്യു വരും നേരം വിട്ടു നാം യാത്രയാകും
നിത്യമാം സ്വത്തുക്കൾ നൽകീടുവാൻ
ആസ്തിയുള്ളവൻ ക്രിസ്തു മാത്രം.
ജീവിതം എന്ന വഴിത്താരയിൽ നിന്റെ കാലിടറിയെന്നു തോന്നുന്നുവോ ?
കാലിനെ വീഴ്ചയിൽ നിന്ന് രക്ഷിക്കുവാൻ
കാൽവറിയിൽ യാഗമായി ക്രിസ്തു.
ആമയം മാറും ആനന്ദം ഏകും
ആ നല്ല നാഥന്റെ പാദത്തിങ്കൽ.
അകതാരിൽ ആശ്വാസ ഗീതം പകർന്നു
അക്കരെ എത്തിക്കും മോദമോടെ.