ഹാർവെസ്റ്റ് ടിവിയുടെ ഹിന്ദി ചാനൽ ലോഗോ പ്രകാശനം ചെയ്തു

 

post watermark60x60

തിരുവനന്തപുരം: ഹാർവെസ്റ്റ് ടിവിയുടെ പുതിയ സംരംഭമായ പൂർണ സമയ ഹിന്ദി ചാനൽ ഹാർവെസ്ററ് ഇന്ത്യയുടെ ലോഗോ പ്രകാശനം
മാർച്ച് 25 നു പത്താൻകോട്ടിൽ നടന്നു. ഹാർവെസ്റ്റ് ടിവി ചീഫ് കോഓർഡിനേറ്റർ പാസ്റ്റർ ജെറി പൂവക്കാലയുടെ അധ്യക്ഷത വഹിച്ചു. ഹാർവെസ്ററ് ടിവി മാനേജിങ് ഡയറക്ടർ & സി ഇ ഒ ബിബി ജോർജ് ചാക്കോ പദ്ധതി വിശദീകരണം നടത്തി.
സുവിശേഷം ഇന്ത്യയുടെ എല്ലാ കോണുകളിലും എത്തുക എന്നതാണ് ചാനലിന്റെ ലക്‌ഷ്യം എന്ന് അദ്ദേഹം പറഞ്ഞു. ഐപിസി ഹിമാചൽ സ്റ്റേറ്റ് പ്രസിഡന്റ് പാസ്റ്റർ ടൈറ്റസ് ഈപ്പൻ ഹാർവെസ്ററ് ഇന്ത്യ ലോഗോ പ്രകാശനം നിർവഹിച്ചു.

ഐപി സി യുടെ മുൻ ജനറൽ പ്രസിഡൻറ് പാസ്റ്റർ ജേക്കബ് ജോൺ ചെയർമാനായുള്ള ബോർഡാണ് ഹാർവെസ്ററ് ഇന്ത്യയുടെ പ്രവർത്തനങ്ങക്ക് നേതൃത്വം നല്കുന്നത്.

Download Our Android App | iOS App

ചാനലിൻ്റെ പ്രവർത്തനങ്ങൾ
ഡൽഹിയിൽ നിന്നും ഉടൻ ആരംഭിക്കുന്നതിനുള്ള ക്രമീകരണങ്ങൾ പൂർത്തിയായതായി ബോർഡഗംങ്ങൾ അറിയിച്ചു.
വിവിധ സഭ നേതാക്കൾ ചടങ്ങിൽ പങ്കെടുത്തു.

-ADVERTISEMENT-

You might also like