റ്റി.പി.എം ബെംഗളൂരു സെന്റർ കൺവൻഷൻ മാർച്ച് 25 ഇന്ന് മുതൽ

ബെംഗളൂരു : ദി പെന്തെക്കൊസ്ത് മിഷൻ സഭയുടെ ദക്ഷിണേന്ത്യയിലെ പ്രധാന ആത്മീയസംഗമങ്ങളിൽ ഒന്നായ ബെംഗളൂരു സെന്റർ കൺവൻഷൻ മാർച്ച് 25 ഇന്ന് മുതൽ 28 ഞായർ വരെ ഹെന്നൂർ ബാഗലൂർ റോഡിലുള്ള ഗധലഹള്ളി റ്റി.പി.എം കൺവൻഷൻ ഗ്രൗണ്ടിൽ നടക്കും.
സുവിശേഷ പ്രസംഗം, വേദപാഠം, പൊതുയോഗം, കാത്തിരിപ്പ് യോഗം, യുവജന സമ്മേളനം എന്നിവ നടക്കും.
വിശ്വാസികളും ശുശ്രൂഷകരും ഉള്‍പ്പെട്ട വോളന്റയേഴ്സ് കണ്‍വൻഷനു വേണ്ട ക്രമീകരണങ്ങള്‍ ഒരുക്കും.
ചീഫ് പാസ്റ്റർന്മാരും സെന്റർ പാസ്റ്റർന്മാരും വിവിധ യോഗങ്ങളിൽ പ്രസംഗിക്കും. സഭയുടെ സുവിശേഷ പ്രവർത്തകർ സംഗീത ശുശ്രൂഷയ്ക്ക് നേതൃത്വം നൽകും.
ഞായറാഴ്ച രാവിലെ സംയുക്ത വിശുദ്ധ സഭായോഗവും വൈകിട്ട് നടക്കുന്ന യോഗത്തോടും കൺവൻഷൻ സമാപിക്കും.

-ADVERTISEMENT-

You might also like