ഫാദര്‍ സ്റ്റാന്‍സ്വാമിക്കു ജാമ്യം നിഷേധിച്ചു.

 

യു.എ.പി.എ ചുമത്തി അറസ്റ്റ് ചെയ്ത ഫാദര്‍ സ്റ്റാന്‍സ്വാമിക്കു ജാമ്യം നിഷേധിച്ചു. എന്‍.ഐ.എ പ്രത്യേക കോടിയാണ് ജാമ്യം നിഷേധിച്ചത്.

84 കാരനായ ഫാ സ്റ്റാന്‍സ്വാമിയുടെ പാര്‍ക്കിന്‍സസ് രോഗം ഉള്‍പെടെയുള്ള ആരോഗ്യ പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് ജാമ്യാപേക്ഷ സമര്‍പ്പിച്ചതെങ്കിലും ജാമ്യം നിഷേധിച്ചു. യത്ഥാര്‍ത്ഥ എഫ്.ഐ.ആറില്‍ സ്റ്റാന്‍സ്വാമിയുടെ പേരില്ലായിരുന്നെന്ന കാര്യവും കോടതിയില്‍ ചൂണ്ടി കാട്ടി. ജാമ്യം ലഭിച്ചാല്‍ രാജ്യം വിട്ടു പോകാന്‍ സാധിക്കുന്ന ആളല്ല അദ്ദേഹമെന്ന കാര്യവും അഭിഭാഷകന്‍ ചൂണ്ടിക്കാട്ടി

ഫെബ്രുവരി 12 നു വാദം പൂര്‍ത്തിയായെങ്കിലും വിവിധ കാരണങ്ങള്‍ പറഞ്ഞു കേസില്‍ വിധി പറയുന്ന തീയതി മൂന്നു തവണ മാറ്റിവച്ചിരുന്നു. കഴിഞ്ഞ ഒക്ടോബര്‍ എട്ടിന് റാഞ്ചിയിലെ ബഗൈച സോഷ്യല്‍ സെന്ററില്‍ നിന്നാണ് എന്‍ഐഎ ഫാ. സ്റ്റാന്‍ സ്വാമിയെ അറസ്റ്റ് ചെയ്തത്. 5 മാസമായി തലോജ സെന്‍ട്രല്‍ ജയിലില്‍ കഴിയുകയാണ് അദ്ദേഹം.

ദളിത് സമൂഹങ്ങളുടെയും ആദിവാസികളുടെയും ഉന്നമനത്തിനായി പ്രവര്‍ത്തിക്കുന്ന സ്റ്റാന്‍ സ്വാമിയ്ക്ക് നിരോധിത മാവോയിസ്റ്റ് സംഘടനയുമായി ബന്ധമുണ്ടെന്നാണ് ആരോപണം. പാര്‍ക്കിന്‍സണ്‍സ് രോഗം മൂലം കയ്യില്‍ ഗ്ലാസ് പോലും പിടിക്കാന്‍ സാധിക്കുന്നില്ലായെന്നു 84 കാരനായ ഫാ സ്റ്റാന്‍ സ്വാമി കോടതിയില്‍ സമര്‍പ്പിച്ച അപേക്ഷയില്‍ വ്യക്തമാക്കിയിരുന്നു. ജെസ്യൂട്ട് വൈദികനും ആക്ടിവിസ്റ്റുമായ ഫാ. സ്റ്റാന്‍ സ്വാമി, മുപ്പത് വര്‍ഷത്തിലധികമായി ജാര്‍ഖണ്ഡിലെ ആദിവാസികള്‍ക്കിടയില്‍ മനുഷ്യാവകാശ സംരക്ഷണത്തിനും, ക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്കുമായി മുന്നിട്ട് നില്‍ക്കുന്ന മഹനീയ സാന്നിദ്ധ്യമാണ്. കൂടാതെ, ആദിവാസി ജനസമൂഹങ്ങളുടെ ഭൂമി-വനസംരക്ഷണ സമരങ്ങളിലും തുല്യവേതനം തേടിയുള്ള പോരാട്ടങ്ങളിലും സജീവമായിരുന്നു.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.