പാസ്റ്റർ എം കെ എബ്രഹാം (കുഞ്ഞൂട്ടി പാസ്റ്റർ) നിത്യതയിൽ

ഇടയാറന്മുള : ഇന്ത്യ പെന്തകൊസ്തു ദൈവസഭയുടെ ശുശ്രൂഷകനും ഐപിസി എബനേസർ, കിടങ്ങന്നൂർ-എരുമക്കാട് സഭാംഗവുമായ കളരിക്കോട്‌ മുതുവാൻകോട്ട്‌ പാസ്റ്റർ എം കെ എബ്രഹാം (64) ഇന്നലെ വൈകിട്ട് കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു. 1984 മുതൽ കേരളത്തിന്റെ വിവിധ ഇടങ്ങളിൽ ആയി സുവിശേഷ വേലകൾ ആരംഭിച്ചു സഭകൾ സ്ഥാപിച്ചിട്ടുണ്ട്. കൊല്ലം ജില്ലയുടെ തീരദേശ മേഖലകൾ ആയ ചവറ, കുണ്ടറ ,ശാസ്താംകോട്ട ഉൾപ്പെടെയുള്ള സ്ഥലങ്ങളിൽ ആത്മഭാരത്തോടെ പ്രവർത്തിച്ച കർത്തൃദാസൻ ശക്തനായ ഒരു പ്രവാചകനും ആയിരുന്നു . ശുശ്രൂഷ കാലയളവുകളിൽ സുവിശേഷ വിരോധികളിൽ നിന്നും വളരെ പീഡനങ്ങൾ ഏൽക്കേണ്ടി വന്നിട്ടുള്ളപ്പോൾ തന്നെ ശുശ്രൂഷയിൽ നിന്നും ലഭിക്കുന്നത് സുവിശേഷത്തിനായി തന്നെ ചിലവഴിച്ചു. സംസ്കാര ശുശ്രൂഷകൾ പിന്നീട്.

post watermark60x60

ഭാര്യ : മോളി
മക്കൾ : ബ്ലെസ്സി, ബ്ലെസ്സൺ എബ്രഹാം.

-ADVERTISEMENT-

You might also like