പാസ്റ്റർ എബ്രഹാം ചാക്കോ നിത്യതയിൽ

തിരുവല്ല: ന്യൂ ഇൻഡ്യാ ചർച്ച് ഓഫ് ഗോഡിന്റെ ഓഫീസ്‌ മാനേജരായി സേവനമാനുഷ്ട്ടിച്ചു വരവെ ജനുവരി 25ന് ചിങ്ങവനത്തു വെച്ച് ഉണ്ടായ വാഹനാപകടത്തിൽ ഗുരുതരമായി പരുക്കേറ്റ് ചികിത്സയിലായിരുന്ന പാസ്റ്റർ ഏബ്രഹാം ചാക്കോ ഇന്ന്‌ നിത്യതയിൽ ചേർക്കപ്പെട്ടു.

post watermark60x60

വളരെ നാളുകൾ സൗദി അറേബിയയിൽ കുടുംബസമേതനായി കർത്തൃവേലയിൽ ആയിരുന്ന പാസ്റ്റർ, മൂന്ന് വർഷങ്ങൾക്ക് മുൻപാണ് കേരളത്തിൽ മടങ്ങിയെത്തിയത്.
സംസ്കാരം ചിങ്ങവനത്തുള്ള ന്യൂ ഇന്ത്യ ദൈവസഭയുടെ ആസ്ഥാനത്ത് നടക്കും.
ഭാര്യ: ഓമന എബ്രഹാം.
മക്കൾ: ബ്ലെസ്സൻ, ബ്ലെസി.
ദുഃഖത്തിലായിരിക്കുന്ന കുടുംബത്തെ പ്രാർത്ഥനയിൽ വഹിച്ചാലും.

-ADVERTISEMENT-

-ADVERTISEMENT-

You might also like