മുള്ളറംകോട് സംഭവം: ആവശ്യമായ ഇടപെടൽ നടത്തി ഐപിസി കേരള സ്റ്റേറ്റ്

കുമ്പനാട്: ഐപിസി മുള്ളറംകോടിൽ, സുവിശേഷ വിരോധികൾ സഭായോഗം തടഞ്ഞ സംഭവത്തിൽ ആവശ്യമായ ഇടപെടൽ നടത്തി ഐപിസി കേരള സ്റ്റേറ്റ്. സ്റ്റേറ്റ് സെക്രട്ടറി പാസ്റ്റർ ഷിബു നെടുവേലിൽ സംസ്ഥാന ആഭ്യന്തര വകുപ്പുമായി ബന്ധപെടുകയും പോലീസ് അധികാരികളുമായി സംസാരിക്കുകയും വേണ്ട സംരക്ഷണം ഉറപ്പു വരുത്തുകയും ചെയ്തു.സഭായോഗം തടസം കൂടാതെ നടത്തുന്നതിനുള്ള സംരക്ഷണവും പോലീസിൻ്റെ ഭാഗത്ത് നിന്നും ഉറപ്പാക്കിയിട്ടുണ്ട്.

Download Our Android App | iOS App

സ്റ്റേറ്റ് കൗൺസിൽ എക്സിക്യൂട്ടീവിനെ പ്രതിനിധീകരിച്ച്‌ സ്റ്റേറ്റ് ജോയിന്റ് സെക്രട്ടറി പാസ്റ്റർ ഡാനിയേൽ കൊന്ന നിൽക്കുന്നതിൽ സംഭവസ്ഥലം സന്ദർശിക്കുകയും പാസ്റ്ററിനേയും കുടുംബത്തിനും ആവശ്യമായ പിന്തുണ അറിയിക്കുകയും ചെയ്തു. ഇവിടെത്തെ സഭാ ശുശ്രൂഷകനെയും വിശ്വാസികളെയും ഓർത്തു പ്രാർത്ഥിക്കണമെന്ന് സ്റ്റേറ്റ് സെക്രട്ടറി പാസ്റ്റർ ഷിബു നെടുവേലിൽ അഭ്യർത്ഥിച്ചു.

-ADVERTISEMENT-

You might also like
Comments
Loading...