ഐ.പി.സി പുറമറ്റം ഫെയ്ത്ത് സെന്റർ ഗ്യാലക്സി ചർച്ച്: 6 മത് വാർഷിക സമ്മേളനം

പുറമറ്റം: ഐ.പി.സി ഫെയ്ത്ത് സെന്റർ ഗ്യാലക്സി ചർച്ചിന്റെ ആറാമത് വാർഷിക സമ്മേളനം ഫെബ്രുവരി 21 ഞായറാഴ്ച ചർച്ച് ഹാളിൽ വെച്ച് നടന്നു.”എലെമെന്റ് 412″എന്നതായിരുന്നു തീം (1 തിമോത്തിയോസ് 4:12). കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് കൊണ്ട് നടത്തപ്പെട്ട സമ്മേളനത്തിൽ ചർച്ച് മിനിസ്റ്റർ പാസ്റ്റർ രാജൻ മാത്യൂ അധ്യക്ഷത വഹിച്ചു ഐപിസി തിരുവല്ല സെന്റർ പി വൈ പി എ പ്രസിഡന്റ് ബിബിൻ ആമല്ലൂർ ഉത്ഘാടനം ചെയ്തു. പി വൈ പി എ സെന്റർ സെക്രട്ടറി ജിൻസൺ ചാക്കോ, ബിബിൻ കല്ലുംങ്കൽ , സിസ്റ്റർ സുജ വിനോദ്,ബ്രദർ പി റ്റി ജോൺ എന്നിവർ ആശംസകൾ അറിയിച്ചു.യുവജനങ്ങൾ സമൂഹത്തിന്റെ മുഖ്യധാരയിൽ മാതൃകയോടെ ക്രിസ്തുവിന് സാക്ഷികൾ ആകേണമന്ന് അധ്യക്ഷ പ്രസംഗത്തിൽ പാസ്റ്റർ രാജൻ മാത്യൂ ഓർപ്പിച്ചു . “മാറികൊണ്ടിരിക്കുന്ന സമൂഹത്തിൽ വാക്കിലും, പ്രവർത്തികളിലും, സ്നേഹത്തിലും, നിർമലതയിലും, ക്രിസ്തുവിന്റെ ഭാവം പകർന്നു കൊടുക്കാൻ യുവജനങ്ങൾക്ക് കഴിയണം” പ്രസിഡന്റ് ബിബിൻ ആമല്ലൂർ തന്റെ ഉത്ഘാടന പ്രസംഗത്തിൽ ഓർപ്പിച്ചു.പുത്രിക സംഘടനകൾക്ക് വേണ്ടി സിസ്റ്റർ രാധ ജോൺ,സിസ്റ്റർ സെലിൻ മാത്യൂ,സിസ്റ്റർ കെസിയ പി.റ്റി എന്നിവർ റിപ്പോർട്ട് അവതരണം നടത്തി. പ്രോഗ്രാം കോർഡിനറ്റർ ബ്രദർ അനീഷ് പി റ്റി യുടെ നേതൃത്വത്തിൽ വ്യത്യസ്തമായ പ്രോഗ്രാമുകൾ നടന്നു. സമ്മാനദാന വിതരണവും അനുമോദന ചടങ്ങുകൾക്ക് ശേഷം ബ്രദർ പികെ രാജൻ കൃതജ്ഞത അറിയിച്ചു.

-ADVERTISEMENT-

You might also like
Comments
Loading...