ഇന്നത്തെ ചിന്ത : കാണാതെ സ്തോത്രം ചെയ്യുന്നു | ജെ. പി വെണ്ണിക്കുളം

കൊലൊസ്സ്യർ 1:4
ക്രിസ്തുയേശുവിൽ നിങ്ങളുടെ വിശ്വാസത്തെയും സകലവിശുദ്ധന്മാരോടും നിങ്ങൾക്കുള്ള സ്നേഹത്തെയും കുറിച്ചു ഞങ്ങൾ കേട്ടിട്ടു നിങ്ങൾക്കു വേണ്ടി പ്രാർത്ഥിക്കയിൽ എപ്പോഴും
വാക്യം 5: നമ്മുടെ കർത്താവായ യേശുക്രിസ്തുവിന്റെ പിതാവായ ദൈവത്തിന്നു സ്തോത്രം ചെയ്യുന്നു.

കൊലോസ്യ വിശ്വാസികളെ നേരിട്ടു കണ്ടിട്ടില്ലെങ്കിലും അവരെ ഓർത്തു ദൈവത്തെ സ്തുതിക്കുന്ന പൗലോസിനെയാണ് കൊലോസ്യ ലേഖനത്തിൽ നമുക്ക് കാണാൻ കഴിയുന്നത്. അവരുടെ, ക്രിസ്തുവിലുള്ള വിശ്വാസത്തെയും ദൈവത്തെയും ദൈവമക്കളെയും സ്നേഹിക്കുന്നതും എടുത്തു പറയുന്നു. ഇതുപോലെയുള്ള നല്ല സാക്ഷ്യം എഫെസോസ് സഭയെക്കുറിച്ചും താൻ പറഞ്ഞിട്ടുണ്ട്. ഇതു പറയുക മാത്രമല്ല അവർക്കുവേണ്ടി സ്തോത്രം ചെയ്യുകയും ചെയ്തിട്ടുണ്ട്.

ധ്യാനം: കൊലോസ്യർ 1
ജെ പി വെണ്ണിക്കുളം

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading