പാസ്റ്റർ ഏബ്രഹാം ചാക്കോയ്ക്കായ് പ്രാർത്ഥിച്ചാലും

ചിങ്ങവനം: ന്യു ഇന്ത്യ ചർച്ച് ഓഫ് ഗോഡിന്റെ ഓഫീസ് സെക്രട്ടറിയായി സേവനമനുഷ്ടിക്കുന്ന കർത്തൃദാസൻ പാസ്റ്റർ ഏബ്രഹാം ചാക്കോയ്ക്ക് ജനുവരി 25ന് ചിങ്ങവനത്തു വച്ച് സംഭവിച്ച വാഹനാപകടത്തിൽ പരുക്കേറ്റതിനെ തുടർന്ന് ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ തുടരുന്നു. കഴുത്തിനും, തോളുകൾക്കും ആണ് പരിക്കുകൾ. അത് പരിഹരിക്കുന്നതിന് ശസ്ത്രക്രിയ നടത്തിയെങ്കിലും, തുടർന്ന് ശ്വാസതടസ്സം നേരിടുകയും വെന്റിലേറ്ററിലേക്ക് മാറ്റുകയും ചെയ്തു. അതിനു ശേഷം ഒന്നിലധികം തവണ ചെറിയ തോതിലുള്ള ഹൃദയസ്തംഭനങ്ങൾ ഉണ്ടായതിനെത്തുടർന്ന്, രക്തസമ്മർദ്ദം, രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് എന്നിവ താഴുകയും, പ്ലേറ്റ്‌ലെറ്റുകളുടെ അളവ് ഉയരുകയും ചെയ്തു. ഇപ്പോഴത്തെ ഗുരുതരാവസ്ഥയിൽ പരിഹാരങ്ങളോ ശസ്ത്രക്രിയകളോ ഒന്നും സാധ്യമാവുകയില്ല എന്നാണ് ഡോക്ടർമാരുടെ അഭിപ്രായം.

post watermark60x60

വളരെ നാളുകൾ സൗദി അറേബിയയിൽ കുടുംബസമേതനായി കർത്തൃവേലയിൽ ആയിരുന്ന ദൈവദാസൻ, മൂന്ന് വർഷങ്ങൾക്ക് മുൻപാണ് കേരളത്തിൽ മടങ്ങിയെത്തിയത്, അതിന്ന്യൂ ശേഷം ഇൻഡ്യാ ചർച്ച് ഓഫ് ഗോഡ് പ്രസ്ഥാനത്തിന്റെ ഓഫീസിൽ മാനേജർ ആയി പ്രവർത്തിച്ച് വരികയായിരുന്നു. ദൈവജനത്തിന്റെ ആത്മാർത്ഥമായ പ്രാർത്ഥനയെ അഭ്യർത്ഥിക്കുന്നു.

-ADVERTISEMENT-

You might also like