പൊൻകുന്നം സ്വദേശി ടോം തോമസ് (34) കാനഡയിൽ നിര്യാതനായി

കാനഡയിലെ മലയാളി സമുഹത്തെ ദുഃഖത്തിൽ ആഴ്ത്തി വീണ്ടും ഒരു മരണവാർത്ത

 

Download Our Android App | iOS App

നോർത്ത് ബാറ്റെൽഫോർഡ്: (സാസ്‌കച്ചവൻ , കാനഡ ) കോട്ടയം ജില്ലയിലെ പൊൻകുന്നം സ്വദേശിയും കൂരിക്കാട്ട് തോമാച്ചൻ – ലൂസി ദമ്പതികളുടെ മകനും Saskatchewan Hospital (North Battleford, Saskatchewan) ആശുപത്രിയിലെ നഴ്സിംഗ് എയ്ഡ് ആയിരുന്ന ടോം തോമസ് (34) കാനഡയിൽ നിര്യാതനായി. കുറച്ചു മാസങ്ങൾക്കു മുൻപാണ് ടോം ഇവിടെ ജോലിയിൽ പ്രവേശിച്ചത്.

post watermark60x60

ഫെബ്രുവരി 6 നാണു ടോം കോവിഡ് പോസ്റ്റീവ് ആയതു. ഫെബ്രുവരി 15 നു വൈകുന്നേരം നെഞ്ച് വേദന ഉണ്ടായതിനെ തുടർന്ന് സ്വയം ഡ്രൈവ് ചെയ്തു ഹോസ്പിറ്റലിൽ എത്തിയെങ്കിലും മണിക്കൂറുകൾക്കുളിൽ
കാർഡിയാക്ക് അറസ്റ്റ് ഉണ്ടായി മരണം സംഭവിക്കുകയായിരുന്നു.

ഭാര്യ മെറിൻ. ഒന്നര വയസ്സുള്ള മകളുണ്ട്.

-ADVERTISEMENT-

You might also like
Comments
Loading...