പുസ്തകം പ്രകാശനം: സാബു മുളക്കുടിയുടെ ‘ദൈവത്തേക്കാൾ ബഹുമാനിക്കപ്പെടുന്ന മക്കൾ’ പ്രകാശനം ചെയ്തു

മുൻ പത്തനംതിട്ട ഡെപ്യൂട്ടി കലക്ടർ സാബു മുളക്കുടി രചിച്ച ‘ദൈവത്തേക്കാൾ ബഹുമാനിക്കപ്പെടുന്ന മക്കൾ’ എന്ന പുസ്തകം ഐ.പി.സി. ജനറൽ വൈസ് പ്രസിഡണ്ട് പാസ്റ്റർ വിൽസൺ ജോസഫ് പ്രകാശനം ചെയ്തു. ഡബ്ലൂ.എം.ഇ. സഭ ദേശീയ പ്രസിഡണ്ട് ഡോ. ഒ.എം. രാജുക്കുട്ടി പുസ്തകം ഏറ്റുവാങ്ങി സന്ദേശം നൽകി. ഗ്രന്ഥകർത്താവിനേ പോലെ ഔദ്യോഗിക തലത്തിലുള്ളവർ ആത്മീക രംഗത്ത് ഇത്തരം സംഭാവനകൾ നൽകുന്നത് പ്രശംസനീയമാണെന്നും ദൈവ സഭകൾക്ക് അനുഗ്രഹമാണെന്നും അദ്ദേഹം കൂട്ടി ചേർത്തു.
പാസ്റ്റർ സാം പനച്ചയിലിൻ്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ എക്സൽ മിനിസ്ട്രീസ് ഡയറക്ടർ പാസ്റ്റർ ബിനു ജോസഫ് വടശ്ശേരിക്കര പ്രസാധക സന്ദേശം നൽകി.
ഐ.പി.സി കേരള സ്റ്റേറ്റ് ജോ. സെക്രട്ടറി പാസ്റ്റർ ദാനിയേൽ കൊന്നനിൽക്കുന്നതിൽ, പാസ്റ്റർ ജയിംസ് ജേൺ, ഷിനു തോമസ്, പാസ്റ്റർ തോമസ് വർഗീസ്, ബ്ലസിൻ ജോൺ മലയിൽ, ഷാജൻ ജോൺ ഇടയ്ക്കാട് എന്നിവർ സംസാരിച്ചു.
ഷാജൻ പാറക്കടവിൽ പുസ്‌തകാസ്വാദനം നടത്തി. നിസ്സി സാന്ദ്ര സാബു ആരാധനയ്ക്കു നേതൃത്വം നൽകി.

-ADVERTISEMENT-

You might also like