അനുമോൾ സണ്ണിക്ക് എം. ജി യൂണിവേഴ്സിറ്റി എം. എസ്. ഡബ്ലിയു (മെഡിക്കൽ & സൈക്യാട്രിക്) നാലാം റാങ്ക്

വാർത്ത: പാസ്റ്റർ ബ്ലസ്സൻ ജോർജ്

മൂവാറ്റുപുഴ: വാളകം – കുന്നയ്ക്കാൽ ശാരോൻ ഫെല്ലോഷിപ്പ് സഭാംഗം അനുമോൾ സണ്ണിക്ക് എ.ജി.യൂണിവേഴ്സിറ്റിയുടെ എം.എസ്.ഡബ്ലിയു (മെഡിക്കൽ & സൈക്യാട്രിക്) പരീക്ഷയ്ക്ക് നാലാം റാങ്ക് ലഭിച്ചു. മുട്ടുമുഖത്ത് സണ്ണി ഉലഹന്നാൻ്റെയും മേരി സണ്ണിയുടെയും മകളും കോതമംഗലം എൽദോ മാർ ബസേലിയോസ് കോളേജ് വിദ്യാർത്ഥിനിയുമാണ്. ആത്മീയ – വിദ്യാഭ്യാസ കാര്യങ്ങളിൽ അത്യുത്സാഹത്തോടെ തൻ്റെ കഴിവുകളും താലന്തുകളും നന്നായി ഉപയോഗിക്കുന്ന വ്യക്തിയാണ് അനുമോൾ.
ഗായികയും, സണ്ടേസ്കൂൾ അധ്യാപികയും, യുവജന പ്രവർത്തകയുമാണ്.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.