ചെറു ചിന്ത: 100% മായമില്ലാത്ത രണ്ടു തരം പാൽ | പാസ്റ്റർ സൈമൺ തോമസ്, കൊട്ടാരക്കര.

മ്രാം – യോഖേബെദ് ദമ്പതികൾക്ക് ജനിച്ച സുന്ദരനായ ആൺകുഞ്ഞിനെ അമ്മ മൂന്ന് മാസം വരെ പാലൂട്ടി വളർത്തി.എന്നാൽ, ഫറവോൻ കുഞ്ഞിനെ കൊന്നു കളയുമെന്ന് ഭയന്ന്,കുഞ്ഞിനെ ഒരു ഞാങ്ങണപ്പെട്ടിയിലാക്കി നദിയുടെ അരികിൽ ഞാങ്ങണയുടെ ഇടയിൽ ഒളിപ്പിച്ചു വച്ചു. നദിയിൽ കുളിക്കാനായി വന്ന ഫറവോന്റെ പുത്രി ആ ഞാങ്ങണപ്പെട്ടി കണ്ടു. അവൾ അത് തുറന്നു നോക്കിയപ്പോൾ ഓമനത്തം തുളുമ്പുന്ന ഒരു ആൺകുഞ്ഞ്. കരയാൻ തുടങ്ങിയ കുഞ്ഞിനോട് അവൾക്ക് മനസലിവു തോന്നി. ഇതെല്ലാം കണ്ടു നിന്ന കുഞ്ഞിന്റെ പെങ്ങൾ, കുഞ്ഞിനു പാൽ കൊടുക്കാൻ ഒരു എബ്രായ സ്ത്രീയെ വിളിച്ചു കൊണ്ട് വരട്ടെയെന്നു ഫറവോന്റെ പുത്രിയോട് ചോദിച്ചു. അനുവാദം ലഭിച്ച ഉടൻ, അവൾ പോയി കുഞ്ഞിന്റെ അമ്മയെ കൂട്ടി കൊണ്ട് വന്നു.ഫറവോന്റെ പുത്രി കുഞ്ഞിന്റെ അമ്മയോട് പറഞ്ഞത്: നീ ഈ കുഞ്ഞിനെ കൊണ്ടു പോയി പാലൂട്ടി വളർത്തണം,ഞാൻ നിനക്കു ശമ്പളം തരാം. അങ്ങനെ യോഖേബെദ് കുഞ്ഞിനെ കൊണ്ടു പോയി പാലൂട്ടി വളർത്തി.(പുറ.2:10).

Download Our Android App | iOS App

ഇവിടെ ഫറവോന്റെ പുത്രി, മോശയുടെ അമ്മ,പെങ്ങൾ,എന്നീ മൂന്ന് സ്ത്രീകൾ തുടർന്നും കുഞ്ഞിനു അമ്മയുടെ പാൽ തന്നെ നൽകി വളർത്താൻ കാണിച്ച ആർജവം ഇന്നത്തെ കുടുംബങ്ങൾക്ക് ഒരു മാതൃകയാണ്. ഇങ്ങനെ അമ്മയുടെ പാൽ കുടിച്ചു വളർന്ന മോശെ, മുതിർന്ന ശേഷം തന്റെ സഹോദരങ്ങളുടെ അടുക്കൽ ചെന്ന് ‘ഭാരമുള്ള വേല നോക്കി'(പുറ.2:11).എന്നു പറഞ്ഞാൽ, മോശക്ക് നല്ല ആരോഗ്യമുണ്ടായിരുന്നു എന്ന് അർത്ഥം. പോഷക സംമ്പുഷ്ടവും 100% മായം ചേരാത്തതുമായ ഒന്നാണ് അമ്മയുടെ പാൽ. ഇതിൽ പ്രോട്ടീൻ, മിനറൽസ്, ഫാറ്റ്, അസിഡ്, ഇരുമ്പ്, കൊഴുപ്പ്, ഊർജം നൽകുന്ന കർബോഹൈട്രെറ്റ് ലവണങ്ങൾ, എല്ലുകളുടെയും പല്ലുകളുടെയും പേശികളുടെയും വളർച്ചക്ക് വേണ്ട കാൽസ്യം, ഫോസ്ഫറസ്, മഗ്‌നീഷ്യം എന്നീ ധാതുക്കളുമുണ്ട്. പ്രസവത്തിനു ശേഷംആദ്യത്തെ 1-2 ദിവസങ്ങളിൽ ഉത്പാദിപ്പിക്കപ്പെടുന്ന ‘കൊളസ്ട്രം’ (മഞ്ഞപാൽ) നവജാതശിശുവിനു ലഭിക്കുന്ന ആദ്യത്തെ പ്രതിരോധ വാക്സിൻ ആണ്. പലരോഗങ്ങളെ ചെറുക്കാനും ജീവിതകാലം മുഴുവൻ ആരോഗ്യത്തോടെ ജീവിക്കാനും ഇതു മനുഷ്യനെ സഹായിക്കുന്നു.കൂടാതെ അമ്മയുടെ പാൽ മാത്രം, ആറ് മാസം വരെ കുഞ്ഞുങ്ങൾക്കു നൽകുമ്പോൾ മറ്റ് അനേകം പ്രയോജനങ്ങളാണ് ആധുനിക വൈദ്യശാസ്ത്രം കല്പ്പിക്കുന്നത് . അവയിൽ ചിലത് താഴെ ചേർക്കുന്നു.
1. കുഞ്ഞിനു ബുദ്ധിശക്തിയും രോഗപ്രതിരോധ ശക്തിയും കൂടുതലായിരിക്കും.
2. കുട്ടികാലത്ത് തുടങ്ങുന്ന അലർജി, പ്രമേഹം, ആസ്തമ, ത്വക്ക് രോഗങ്ങൾ, പൊണതടി, വയറിളക്കം, കഫകെട്ട്,ന്യൂമോണിയ, ദന്തരോഗം എന്നിവ കുറയ്ക്കുന്നു.
3. കുട്ടികാലത്ത് കാൻസർ വരാനുള്ള സാധ്യത കുറയും.
4. എപ്പോഴും ലഭ്യമാണ്,പണം മുടക്കേണ്ട.
5.മലിനമാകാത്തതും 100%ശുദ്ധവും, മായം ചേർക്കാത്തതുമാണ്.ആകയാൽ അണുബാധ ഉണ്ടാകുന്നില്ല.ദഹനസംബന്ധമായ പ്രശ്നങ്ങളും കുറയുന്നു.
6.അമ്മക്ക് കുഞ്ഞിനോടും, കുഞ്ഞിന് അമ്മയോടുമുള്ള വൈകാരിക അടുപ്പം കൂടുന്നു.
7.അമ്മക്ക് കാൻസർ വരാനുള്ള സാധ്യത കുറയ്ക്കുന്നു.
നമ്മുടെ മുൻ പ്രധാനമന്ത്രിയായിരുന്ന, കുട്ടികളുടെ ചാച്ചാനെഹറുവിന്റെ വാക്കുകൾ ശ്രദ്ധിക്കുക:-
‘ആരോഗ്യമുള്ള കുഞ്ഞുങ്ങൾ രാജ്യത്തിന്റെ മുതൽക്കൂട്ടാണ്.കാരണം, ഇന്നത്തെ കുഞ്ഞുങ്ങളാണ് നാളത്തെ പൗരന്മാർ’.
ഒരു അമ്മയുടെ ധർമ്മമാണ് കുഞ്ഞിനു തന്റെ പാൽ കൊടുത്തു വളർത്തുക എന്നത്.(ഉല്പ.21:7).അമ്മയുടെ പാൽ കുഞ്ഞിന്റെ ജന്മവകാശമാണ്.അത് നിഷേധിക്കരുത്. സ്വന്തം കുഞ്ഞിനോട്‌ ആത്മാർത്ഥ സ്നേഹവും, കുഞ്ഞിനു ഒരു നല്ലഭാവിയും, നല്ല ആരോഗ്യവും ഉണ്ടാകണമെന്ന് ആഗ്രഹിക്കുയുകയും ചെയ്യുന്ന ഒരു കുടുംബവും അങ്ങനെ ചെയ്യുകയില്ല. ഹന്നയുടെ കുടുംബം അതിനു ഒരു മാതൃകയാണ്(1ശമു.1:22-24). കുഞ്ഞു മുതിർന്ന് പാൽകുടി മാറുമ്പോൾ എബ്രായരുടെ ഇടയിൽ അതു ഒരു ഉത്സവമാണ്. യിസഹാക്കിന്റെ പാലുകുടി മാറിയപ്പോൾ അബ്രഹാം ഒരു വലിയ വിരുന്നു കഴിച്ചു(ഉല്പ.21:8).
പ്രിയരെ, ഇതുപോലെ ക്രിസ്തുവിൽ വീണ്ടും ജനിക്കുന്ന ഓരോ വിശ്വാസിയും രക്ഷക്കായി വളരുവാൻ , ‘വചനം’ എന്ന 100% മായമില്ലാത്ത പാൽ കുടിക്കണം (1പത്രോ2:1).കുഞ്ഞുങ്ങൾക്കു ആറു മാസം പ്രായമാകുമ്പോൾ മറ്റു ഭക്ഷണങ്ങൾ കൊടുത്തു തുടങ്ങുന്നതുപോലെ ക്രിസ്തുവിൽ വളരുതോറും കട്ടിയുള്ള ആഹാരങ്ങൾ (നന്മതിന്മകളെ തിരിച്ചറിയാനുള്ള ‘നിതിയുടെ വചനങ്ങൾ’ )ഭക്ഷിക്കണം(എബ്രാ.5: 11-14).അപ്പോൾ നമ്മിൽ തിളങ്ങുന്ന സൽസ്വഭാവങ്ങളും, കരുത്തുറ്റ വിശ്വാസവും, പക്വതയുള്ള പ്രവർത്തികളും ഉണ്ടാകും.മാത്രമല്ല നിത്യജീവന്റെ അവകാശികളും.ഇന്ന് വിപണിയിൽ ഒരുപാട് മായമുള്ള പാൽ (ദുരുപദേശങ്ങൾ) ലഭ്യമാണ്.അവ സ്വീകരിച്ചാൽ നമ്മുടെ നിത്യത നഷ്ടമാകും.ആകയാൽ ക്രിസ്തുവിൽ വീണ്ടും ജനിക്കുന്ന ദൈവകുഞ്ഞുങ്ങൾ കരുത്തുറ്റ ആത്മീയരോഗ്യത്തിനായി 100% മായമില്ലാത്ത ദൈവവചനമെന്ന പാൽ ഭക്ഷിച്ചു യേശുവിൽ വളരാം. അമ്മയിൽ നിന്നു ജനിക്കുന്ന നവജാതശിശുക്കളുടെ കരുത്തുറ്റ ശാരിരികരോഗ്യത്തിനായി 100% മായമില്ലാത്ത അമ്മയുടെ പാൽ നല്കി അവരെ വളർത്താം.ദൈവം എല്ലാവരെയും അനുഗ്രഹിക്കട്ടെ.

-ADVERTISEMENT-

You might also like
Comments
Loading...