10 മത് എൻ.യു.സി.എഫ് വാർഷിക സമ്മേളനം

ഡൽഹി: നാഷണൽ യുണൈറ്റഡ് ക്രിസ്ത്യൻ ഫ്രണ്ട് ന്റെ 10 മത് വാർഷിക സമ്മേളനം ഫെബ്രുവരി 8 തിങ്കളാഴ്ച 10 മുതൽ 2 മണി വരെ ഡൽഹി, തുഗ്ലകബാദ് മെട്രോ സ്റ്റേഷനു സമീപമുള്ള പ്രശാസ് സ്‌മൈൽ ഡെന്റൽ സെന്റർ ഓഡിറ്റോറിയത്തിൽ കോവിഡ് പ്രോട്ടോകോൾ അനുസരിച്ച് നടന്നു.
പാസ്റ്റർ വിൻസെന്റ് ഭാസ്കർ അധ്യക്ഷൻ ആയിരുന്നു. റവ ഡില്ലുസ് ജെയിംസ് മുഖ്യ സന്ദേശം നൽകി.
2010 ൽ ഡൽഹിയിലെ വികാസ് പുരി കേരള സ്കൂളിൽ ആരംഭിച്ച എൻ.യു.സി.എഫിന്റെ പ്രവർത്തനം കഴിഞ്ഞ 10 വർഷമായി ഡൽഹി – എൻ.സി.ആറിൽ ഉള്ള വിവിധ സംഘടനകളിൽ പ്രവർത്തിക്കുന്ന സഭകളെയും ദൈവദാസന്മാരെയും ഒരു കുടകീഴിൽ നിർത്തി സഭകളും ദൈവദാസന്മാരും നേരിടുന്ന, പ്രശ്നങ്ങൾക്ക് പരിഹാരം കാണുന്ന സംഘടന ആണ് എൻ.യു.സി എഫ്. പാസ്റ്റർ തോമസ് സെബാസ്റ്റ്യൻ,ബദർപ്പൂർ, നാഷണൽ ചെയർമാൻ ആയി പ്രവർത്തിക്കുന്നു.
ഡൽഹി / എൻ.സി.ആർ ഏരിയായിൽ നിന്നും 100 ലധികം പാസ്റ്റർമാർ മീറ്റിംഗിൽ പങ്കെടുത്തു. അധ്യക്ഷൻ എൻ.യു.സി.എഫിന്റെ പ്രവർത്തനങ്ങളെ വിവരിച്ചു.
റവ ഹെന്ററി സേവ്യർ, പാസ്റ്റർ. സി. ജോൺ തുടങ്ങിയവർ ആശംസ അറിയിച്ചു.

-ADVERTISEMENT-

You might also like
Comments
Loading...