98 മത് ചർച്ച് ഓഫ് ഗോഡ് കേരളാ സ്റ്റേറ്റ് ജനറൽ കൺവൻഷൻ മാർച്ച് 11 മുതൽ മുളക്കുഴ സീയോൻ കുന്നിൽ

മുളക്കുഴ: 98 മത് ചർച്ച് ഓഫ് ഗോഡ് ഇൻ
ഇന്ത്യ കേരളാ സ്റ്റേറ്റ് ജനറൽ കൺവൻഷൻ മാർച്ച് 11 വ്യാഴം മുതൽ 13 ശനി വരെ സഭാ ആസ്ഥാനമായ മുളക്കുഴ സീയോൻ കുന്നിൽ നടക്കും. ‘എന്റെ നീതിമാൻ
വിശ്വാസത്താൽ ജീവിക്കും’ എന്നതാണ് ഈ വർഷത്തെ തീം.
സ്റ്റേറ്റ് ഓവർസിയർ റവ.സി.സി തോമസ്
ജനറൽ കൺവൻഷൻ ഉദ്ഘാടനം ചെയ്യും. പ്രധാന ശുശ്രൂഷകർ വിവിധ ദിവസങ്ങളിൽ പ്രസംഗിക്കും. ചർച്ച് ഗോഡ് ക്വയർ ഗാനശുശ്രൂഷയ്ക്ക് നേതൃത്വം വഹിക്കും. അഡ്മിനിസ്ട്രേറ്റിവ്
അസിസ്റ്റന്റ് പാസ്റ്റർ വെ.റെജി, കൗൺസിൽ സെക്രട്ടറി പാസ്റ്റർ റ്റി.എം മാമച്ചൻ, എഡ്യൂക്കേഷൻ ഡയറക്ടർ ഡോ. ഷിബു കെ. മാത്യു, സ്റ്റേറ്റ് കൗൺസിൽ എന്നിവർ കൺവൻഷന് നേതൃത്വം നല്കും.
കൺവൻഷൻ വിവിധ സാമൂഹിക മാധ്യമങ്ങളിലൂടെ തത്സമയ സംപ്രേഷണം ചെയ്യുമെന്ന് മീഡിയ ഡയറക്ടർ പാസ്റ്റർ സാംകുട്ടി മാത്യു, സെക്രട്ടറി പാസ്റ്റർ ഷൈജു
തോമസ് ഞാറയ്ക്കൽ എന്നിവർ വാർത്താക്കുറിപ്പിലൂടെ അറിയിച്ചു.

-ADVERTISEMENT-

You might also like