ചർച്ച് ഓഫ് ഗോഡ് ഇൻ ഇന്ത്യ സെൻട്രൽ വെസ്റ്റ് റീജിയൻ ജനറൽ കൺവെൻഷന് അനുഗ്രഹീത സമാപ്തി

മുംബൈ: ചർച്ച് ഓഫ് ഗോഡ് ഇൻ ഇന്ത്യ സെൻട്രൽ വെസ്റ്റ് റീജിയന്‍റെ ത്രിദിന ജനറൽ കൺവൻഷൻ വളരെ അനുഗ്രഹമായി സമാപിച്ചു. മഹാമാരിയുടെ നടുവിലും വീഴാതെവണ്ണം നടത്തുന്ന ദൈവത്തിന്‍റെ വലിയ ക്യപയെ ഓർത്ത് ദൈവത്തിന് നന്ദി പറയുവാൻ ആഹ്വാനം ചെയ്തു. പ്രതികൂലത്തിന്‍റെ മധ്യത്തിലും, പ്രതി സന്ധിയുടെ മധ്യത്തിലും നാശത്തിലേക്ക് പോകുന്നവരുടെ കൂട്ടത്തിലല്ല, വിശ്വസിച്ചു ജീവരക്ഷ പ്രാപിക്കുന്നവരുടെ കൂട്ടത്തിലായിരിക്കുവാൻ ഉത്ഘാടന പ്രസംഗത്തിൽ റീജിനൽ ഓവർസിയർ ബെൻസൺ മത്തായി ഓർപ്പിച്ചു. പാസ്റ്ററന്മാരായ സതീശ് കുമാർ,സുധീർ കുറുപ്പ്, ജോ.കുര്യൻ, കെൻ ആന്റേഴ്സൺ എന്നിവർ വിവിധ സെക്ഷനുകളിൽ ദൈവവചനത്തിൽ നിന്ന് സംസാരിച്ചു. കോവിഡ് മഹാമാരിയിൽ നിന്ന് അത്ഭുതവിടുതൽ നേടിയ പാസ്റ്റർ ബെഞ്ചമിൻ തോമസ്സ് ദൈവം വിടുവിച്ചവിടുതലിനെപ്പറ്റി സാക്ഷ്യം പറഞ്ഞു. പാസ്റ്ററന്മാരായ .ഇ.പി സാംകുട്ടി, സജയ് ആൽവിൻ, പി.റ്റി ജേക്കബ് എന്നിവർ വിവിധ സെക്ഷനുകൾക്ക് നേത്യത്വം നൽകി. ദൈവസഭ ക്വയർ ദോഹ ചർച് ക്വയർ, കാൽവറി ചർച്ച് ഓഫ് ഗോഡ് ക്വയർ എന്നിവർ വിവിധ ദിനങ്ങളിൽ ആരാധനക്ക് നേത്യത്വം നല്കി.

-ADVERTISEMENT-

You might also like
Comments
Loading...