ഇന്ത്യാ പൂർണ്ണ സുവിശേഷ ദൈവസഭ സെൻട്രൽ വെസ്റ്റ് റീജിയൻ വാർഷിക കൺവൻഷൻ ഇന്ന് മുതൽ

മുംബൈ: ഇന്ത്യാ പൂർണ്ണ സുവിശേഷ ദൈവസഭ സെൻട്രൽ വെസ്റ്റ് റീജിയൻ വാർഷിക കൺവൻഷൻ ഫെബ്രുവരി 4 മുതൽ 6 വരെ വൈകിട്ട് 7.30 മുതൽ 9.30 വരെ സൂമിലൂടെ നടക്കും. ദൈവസഭ ഇവാഞ്ചലിസം ഡയറക്റ്റർ പാസ്റ്റർ ഇ.പി സാംകുട്ടിയുടെ അധ്യക്ഷതയിൽ നടക്കുന്ന മീറ്റിങ്ങ് റീജിനൽ ഓവർസിയർ പാസ്റ്റർ ബെൻസൺ മത്തായി ഉദ്ഘാടനം ചെയ്യും. പാസ്റ്ററന്മാരായ കെൻ ആൻഡ്രിസൻ, സതീശ് കുമാർ, ജൊ. കുര്യൻ, സുധീർ കുറുപ്പ് തുടങ്ങിയവർ വിവിധ ദിനങ്ങളിൽ ദൈവ വചനം സംസാരിക്കും, ഓവർസിയർനോട് ഒപ്പം റീജിയണൽ കൗൺസിലും ക്രമീകരണങ്ങൾക്കു നേതൃത്വം നൽകുന്നു. വാർഷിക കൺവൻഷൻ കെ.ഇ ഓൺലൈനിൽ പേജിൽ ലഭ്യമാണ്.

-ADVERTISEMENT-

You might also like
Comments
Loading...