പാസ്റ്റർ വർഗീസ് മാത്യൂസിന് യാത്രയയപ്പ് നൽകി

KE News Desk| Oman

സോഹാർ : ഒമാൻ പ്രവാസിയും ക്രൈസ്തവ എഴുത്തുപുര കുടുംബാംഗവുമായ പാസ്റ്റർ വർഗീസ് മാത്യൂസിന് (ബാബു കാഞ്ഞിരക്കാട്ട്) യാത്രയയപ്പ് നൽകി. 34 വർഷത്തെ പ്രവാസ ജീവിതത്തിന് ശേഷം മെയ് നാലിന് നാട്ടിലേക്ക് മടങ്ങുന്നതിനാലാണ് യാത്രയയപ്പ് നൽകിയത്. ഏപ്രിൽ 25ന് പാസ്റ്റർ വർഗീസ് മാത്യൂസിന്റെ വസതിയിൽ നടന്ന പ്രത്യേക ചടങ്ങിൽ ക്രൈസ്തവ എഴുത്തുപുര ഒമാൻ ചാപ്റ്റർ അംഗങ്ങൾ പങ്കെടുത്തു. ചാപ്റ്റർ പ്രസിഡന്റ് എഡിസൺ ബി ഇടയ്ക്കാട് ചടങ്ങുകൾക്ക് അധ്യക്ഷത വഹിച്ചു. തോമസ് ഫിലിപ്പ്, പാസ്റ്റർ നിംസൺ കുര്യൻ വർഗീസ്, എബി ജോൺ എന്നിവർ ആശംസകൾ അറിയിച്ചു. ചാപ്റ്റർ സെക്രട്ടറി ലുലു ടി ജോൺ നന്ദി പറഞ്ഞു. ചാപ്റ്റർ പ്രതിനിധികളായ റോണി ജോർജ്, അനിൽ എബ്രഹാം, ജീബ വിനോദ് എന്നിവർ ചടങ്ങിൽ പങ്കെടുത്തു. കെ ഇ ഒമാൻ ചാപ്റ്റർ വൈസ് പ്രസിഡന്റ് തോമസ് ഫിലിപ്പ് അനുഗ്രഹ പ്രാർത്ഥന നിർവഹിച്ചു.മല്ലപ്പള്ളി കീഴ്വായ്പൂര് സ്വദേശിയായ പാസ്റ്റർ വർഗീസ് മാത്യൂസ് 1992 മുതൽ ഒമാൻ പ്രവാസിയാണ്. സോഹാറിലെ പ്രമുഖ കമ്പനിയിൽ ഓപ്പറേഷൻ മാനേജറായി പ്രവർത്തിക്കുകയായിരുന്നു. 23 വർഷമായി ജോലിയോടൊപ്പം സഭാ ശുശ്രൂഷയും ചെയ്തു വരുന്നു. ക്രിസ്ത്യൻ ഫെയ്ത്ത് അസംബ്ലി സോഹാർ സഭയുടെ ദീർഘകാല ശുശ്രൂഷകനായിരുന്നു പാസ്റ്റർ വർഗീസ് മാത്യൂസ്. ക്രൈസ്തവ എഴുത്തുപുര ഒമാൻ ചാപ്റ്റർ വൈസ് പ്രസിഡന്റ്, ഇവാഞ്ചലിസം കോഡിനേറ്റർ എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. സഹധർമ്മിണി സൂസൻ വർഗീസ്. സുബിൻ മാത്യൂസ് (യു എ ഇ) സ്റ്റെഫി മാത്യൂസ് (കാനഡ) എന്നിവർ മക്കളാണ്.

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading