ഇമ്മാനുവേൽ പ്രയർ ഗ്രൂപ്പ് (IPG) സഭകളുടെ പുത്രിക സംഘടനകളുടെ ജനറൽ ക്യാമ്പ്

KE News Desk Trivandrum

തിരുവനന്തപുരം: ഇമ്മാനുവേൽ പ്രയർ ഗ്രൂപ്പ് (IPG) സഭകളുടെ പുത്രിക സംഘടനകളായ സണ്ടേസ്കൂൾ അസോസിയേഷനും, ക്രൈസ്റ്റ് സെന്റെർഡ് യൂത്ത് മൂവ്മെന്റും (സി.സി.വൈ.എം) ചേർന്ന്

” റിവേക്കൺ സീസൻ II ” 2026 മെയ് 7 വ്യാഴായ്ച്ച രാവിലെ 8:30 മുതൽ വൈകുന്നേരം 5 മണി വരെ പരശുവയ്ക്കൽ ലൗ ആർമി ക്രൂസേഡ് ക്യാമ്പ് സെന്റെറിൽ നടക്കും.

ഐപിജി ചർച്ച് ജനറൽ സെക്രട്ടറി പാസ്റ്റർ വിനോദ് എസ്സ് ഡി ഉദ്ഘാടനം നിർവ്വഹിക്കും.  “നല്ല അംശം തെരഞ്ഞെടുക്കുക” (ലൂക്കോസ്-10:4) എന്നതാണ് ചിന്താവിഷയം.

പാസ്റ്റർന്മാരായ സിനുരാജ്, കാലേബ് ജി ജോർജ് , ഷിബിൻ തോമസ് എന്നിവർ ശുശ്രൂഷിക്കും. രജിസ്ട്രേഷൻ ഫീസ് 100 രൂപ. ക്യാമ്പിന്റെ അനുഗ്രഹിത നടത്തിപ്പിനായി സണ്ടേസ്കൂൾ ഡയറക്ടർ പാസ്റ്റർ അനൂപ് രത്‌നയും, സി.സി.വൈ.എം പ്രസിഡന്റ് പാസ്റ്റർ ജയകുമാറും, എക്സിക്യൂട്ടിവ് അംഗങ്ങളും പ്രവർത്തിച്ചു വരുന്നു.

- Advertisement -

-Advertisement-

You might also like

Comments are closed, but trackbacks and pingbacks are open.