ഐ.പി.സി തിരുവനന്തപുരം മേഖല കൺവൻഷൻ ഫെബ്രുവരി ഒന്ന് മുതൽ

തിരുവനന്തപുരം : ഇൻഡ്യ പെന്തെക്കോസ്തു ദൈവസഭയുടെ തിരുവനന്തപുരം മേഖല കൺവൻഷൻ ഫെബ്രുവരി ഒന്ന് മുതൽ മൂന്ന് വരെ വൈകുന്നേരം ഏഴ് മണി മുതൽ ഒൻപത് മണി വരെ വിർച്വൽ പ്ലാറ്റ്ഫോമിൽ നടക്കും. ഐപിസി തിരുവനന്തപുരം മേഖല പ്രസിഡന്റ് പാസ്റ്റർ കെ സി തോമസ് കൺവൻഷൻ ഉത്ഘാടനം ചെയ്യും. പാസ്റ്റർമാരായ ഷിബു നേടുവേലിൽ, ബാബു ചെറിയാൻ, സാബു വർഗീസ്, വർഗീസ് ഏബ്രഹാം, കെ ജെ തോമസ് തുടങ്ങിയവർ വചനം സംസാരിക്കും. സ്പിരിച്വൽ വേവ്സ് അടൂർ ഗാനശുശ്രുഷക്ക് നേതൃത്വം നൽകും.

Download Our Android App | iOS App

മേഖല സെക്രട്ടറി പാസ്റ്റർ ദാനിയേൽ കൊന്നനിൽക്കുന്നതിൽ, ട്രഷറർ പീറ്റർ മാത്യു എന്നിവർ കൺവൻഷന്റെ ക്രമീകരണങ്ങൾക്ക് നേതൃത്വം നൽകും. ഹാർവെസ്റ്റ് ടിവിയിൽ കൂടെയും കേരളത്തിലെ പ്രമുഖ ഓൺലൈൻ മാധ്യമങ്ങളിലൂടെയും കൺവൻഷൻ സംപ്രേക്ഷണം ചെയ്യും.

-ADVERTISEMENT-

You might also like
Comments
Loading...