ഹെവൻലി ഗോസ്പൽ മിഷൻ നാലാംഘട്ട സൗജന്യ ഭക്ഷ്യധാന്യ കിറ്റ് വിതരണവും ജീവകാരുണ്യ പ്രവർത്തനവും നടന്നു

ഇലവുംതിട്ട: ഹെവൻലി ഗോസ്പൽ മിഷന്റെ ആഭിമുഖ്യത്തിൽ നാലാംഘട്ട സൗജന്യ ഭക്ഷ്യധാന്യ കിറ്റ് വിതരണവും ജീവകാരുണ്യ പ്രവർത്തനങ്ങൾക്കുള്ള അംഗീകാരവും ഇലവുംതിട്ട നല്ലാനിക്കുന്ന് വൈ എം സി എ ഹാളിൽ നടന്നു. വൈ എം സി എ സെക്രട്ടറി എബ്രഹാം വർഗീസ് പ്രാർത്ഥിച്ച് ആരംഭിച്ച യോഗത്തിൽ ഹെവൻലി ഗോസ്പൽ മിഷന്റെ പ്രസിഡന്റ് പാസ്റ്റർ ബിനോജ് ഊന്നുകൽ അധ്യക്ഷനായിരുന്നു. ചെന്നീർക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജോർജ് തോമസ് യോഗം ഉദ്ഘാടനം ചെയ്തു.

post watermark60x60

ഇന്ത്യയുടെ 72 – മത് റിപ്പബ്ലിക് ദിനത്തിൽ ഇലവുംതിട്ട പോലീസ് സ്റ്റേഷനിലെ ജനമൈത്രി ബീറ്റ് ഓഫീസർമാരായ അൻവർഷാ എസ് ന്റെയും,പ്രശാന്ത് ആർ ന്റെ ജീവകാരുണ്യ പ്രവർത്തന ങ്ങൾക്കുള്ള
ഹെവൻലി ഗോസ്പൽ മിഷന്റെ ആദരവ് . ഹെവൻലി ഗോസ്പൽ മിഷൻ പ്രസിഡന്റ് പാസ്റ്റർ ബിനോജ് ഊന്നുകൽ നൽകി. നാഷണൽ സോങ് സനോജ് കീബോർഡിൽ വായിക്കുകയും. ചെന്നീർക്കര ഗ്രാമപഞ്ചായത്ത് 14 -ആം വാർഡ് മെമ്പർ മഞ്ജുഷ പ്രശാന്ത് ആറിനെ പൊന്നാട അണിയിക്കുകയും നാലാംഘട്ട സൗജന്യ ഭക്ഷ്യ ധാന്യ കിറ്റ് വിതരണം നടത്തുകയും ആശംസ അറിയിക്കുകയും ചെയ്തു. ഇലവുംതിട്ട പോലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടർ ശ്രീ. ജയേഷ് ശ്രീ പ്രശാന്തിനെ പൊന്നാട അണിയിക്കുകയും ആശംസ പ്രസംഗം നടത്തുകയും ചെയ്തു. ചെന്നീർക്കര പ്രാഥമിക ആരോഗ്യ കേന്ദ്രം മെഡിക്കൽ ഓഫീസർ, ഡോ. ജിനു ജി. തോമസ് അൻവർഷാ എസിനെ പൊന്നാട അണിയിക്കുകയും ആശംസ പ്രസംഗം നടത്തുകയും ചെയ്തു. സാമൂഹ്യപ്രവർത്തക അഡ്വ . പി. വി വിജയമ്മ സൗജന്യ ഭക്ഷ്യ ധാന്യ കിറ്റ് വിതരണം നടത്തുകയും ആശംസ അറിയിക്കുകയും ചെയ്തു. പ്രശാന്ത് ആർമും അൻവർഷാ എസും നന്ദി അറിയിച്ചു. ഹെവൻലി ഗോസ്പൽ മിഷന്റെ അഡ്മിനിസ്ട്രേഷൻ ചുമതലയുള്ള സംഗീത ബിജോയ് ഏവർക്കും നന്ദി പറയുകയും, പ്രസിഡന്റ്, പാസ്റ്റർ. ബിനോയ് ഊന്നുകൽ പ്രാർത്ഥിച്ച് ആശിർവാദം പറഞ്ഞു. ദേശീയ ഗാനത്തോടുകൂടി യോഗം അവസാനിച്ചു.

-ADVERTISEMENT-

You might also like