ജോർജ് വാഷിംഗ്ടൺ മുതൽ ജോ ബൈഡൻ വരെ യു.എസ് പ്രസിഡന്റും ബൈബിളും

കുടുംബ ബൈബിളില്‍ ജോ ബൈഡന്റെ സത്യപ്രതിജ്ഞ: മുന്‍ സുപ്രീം കോടതി ജഡ്ജിയുടെ ബൈബിളില്‍ കമലയുടെ സത്യപ്രതിജ്ഞ

വാഷിംഗ്ടണ്‍ ഡി‌.സി:
അമേരിക്കൻ ഐക്യനാടുകളുടെ പ്രഥമ പ്രസിഡന്റ് ജോർജ് വാഷിംഗ്ടൺ പകർന്ന, ബൈബിളിൽ തൊട്ട് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കുന്ന പതിവ് തുടരുകയായിരുന്നു അദ്ദേഹത്തിന്റെ പിൻഗാമികൾ. ജോർജ് വാഷിംഗ്ടൺ മുതൽ ജോ ബൈഡൻ വരെയുള്ള 46 പ്രസിഡന്റുമാരിൽ നാല് പേർ ഒഴികെയുള്ളവർ അധികാരമേറ്റത് ബൈബിളിൽ തൊട്ട് സത്യപ്രതിജ്ഞ ചെയ്താണ്. ബൈബിളിൽ തൊട്ടുള്ള സത്യപ്രതിജ്ഞ ചെയ്തതിലൂടെ തങ്ങളുടെ ഉള്ളിലെ ദൈവവിശ്വാസത്തിന്റെ പരസ്യമായ സാക്ഷ്യം നൽകാനാണ് അവരിൽ പലരും ശ്രമിച്ചത്. അമേരിക്കൻ ഭരണഘടനയുടെ മൂലക്കല്ല് ബൈബിളാണെന്നത് മറ്റൊരു ചരിത്രസത്യം.
1789 ൽ ആദ്യത്തെ പ്രസിഡന്റ് ജോർജ് വാഷിംഗ്ടൺ സത്യപ്രതിജ്ഞയ്ക്ക് ശേഷം പറഞ്ഞത് ‘ബൈബിൾ കൂടാതെ ഒരു രാജ്യത്തെ ശരിയായി നയിക്കാൻ സാധ്യമല്ല.’ ദൈവവചനത്തിന്റെ ശക്തി തിരിച്ചറിഞ്ഞതുകൊണ്ടായിരുന്നു ജോർജ് വാഷിംഗ്ടൺ അപ്രകാരം പറഞ്ഞത് തുടർന്ന് ബൈബിൾ തുറന്ന് ഉൽപ്പത്തി പുസ്തകത്തിലെ 49 – 50 അധ്യായങ്ങൾ വരുന്ന ഭാഗത്ത് കരംവെച്ചായിരുന്നു അദ്ദേഹത്തിന്റെ സത്യപ്രതിജ്ഞ ചെയ്തു അദ്ദേഹം ബൈബിൾ ചുംബിച്ചു.
ബൈഡൻ കുടുംബം ഉപയോഗിച്ചുകൊണ്ടിരിക്കുന്ന പത്തൊന്‍പതാം നൂറ്റാണ്ടിലെ കുടുംബ ബൈബിളിൽ തൊട്ടുകൊണ്ട് അമേരിക്കയുടെ പുതിയ പ്രസിഡന്റ് ജോ ബൈഡൻ ഇന്നലെ അമേരിക്കൻ പ്രസിഡന്‍റായി സത്യപ്രതിജ്ഞ ചെയ്തത്. പരമ്പരാഗതമായി സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ജോണ്‍ റോബര്‍ട്‌സ് സത്യവാചകം ചൊല്ലിക്കൊടുത്തപ്പോള്‍ പ്രഥമ വനിത ഡോ. ജില്‍ ബൈഡനാണ് ബൈബിള്‍ കരങ്ങളില്‍ വഹിച്ചിരിന്നത്.
1973-ൽ സെനറ്ററായും, 2009-ലും, 2013-ലും വൈസ് പ്രസിഡന്‍റായും സത്യപ്രതിജ്ഞ ചെയ്തപ്പോഴും ഇതേ ബൈബിൾ തന്നെയാണ് ബൈഡൻ ഉപയോഗിച്ചത്. 2007-ൽ അദ്ദേഹത്തിന്റെ പരേതനായ മകൻ ബ്യൂ ബൈഡൻ ഡെലവെയർ സംസ്ഥാനത്തിന്റെ അറ്റോർണി ജനറൽ ആയി സത്യപ്രതിജ്ഞ ചെയ്തതും ഈ ബൈബിൾ കരങ്ങള്‍വെച്ചു തന്നെയായിരുന്നു.
കമല സത്യപ്രതിജ്ഞയ്ക്കായി ഉപയോഗിച്ചത് കുടുംബ സുഹൃത്തായ റെജിന ഷെൽട്ടണിന്റെയും ആദ്യ അഫ്രോ അമേരിക്കൻ സുപ്രീം കോടതി ജഡ്ജിയായ തർഗുഡ് മാർഷലിന്റലിന്റെയും ബൈബിളാണ് സുപ്രീംകോടതി ജസ്റ്റിസ് സോണിയ സൊട്ടൊമെയര്‍ കമലയ്ക്ക് സത്യവാചകം ചൊല്ലിക്കൊടുത്തു. കമലാ ഹാരിസിന്റെ ഭര്‍ത്താവ് ഡഗ്ലസ് എംഹോഫാണ് ബൈബിള്‍ കരങ്ങളില്‍ വഹിച്ചത്.

-ADVERTISEMENT-

You might also like