പാസ്റ്റർ സിസിൽ ചീരന്റെ സംസ്കാര ശുശ്രൂഷ ഫെബ്രുവരി 6 ന് മാഞ്ചസ്റ്ററിൽ; അനുസ്മരണ യോഗം ജനുവരി 30 ന്
മാഞ്ചസ്റ്റർ: യു.കെയിൽ വെച്ച് ജനുവരി 10 ന് കർത്താവിൽ നിദ്ര പ്രാപിച്ച മാഞ്ചസ്റ്റർ പെന്തെക്കോസ്ത് സഭാ ശുശ്രൂഷകൻ പാസ്റ്റർ സിസിൽ ചീരന്റെ അനുസ്മരണ യോഗം മാഞ്ചസ്റ്റർ പെന്തെക്കോസ്ത് സഭയുടെ നേതൃത്വത്തിൽ ജനുവരി 30 ശനിയാഴ്ച രാവിലെ 9 മുതൽ ഉച്ചക്ക് 1 വരെ സൂമിലൂടെ നടത്തപ്പെടും. സംസ്കാര ശുശ്രൂഷ ഫെബ്രുവരി 6 ന് മാഞ്ചസ്റ്ററിൽ നടക്കും. പ്രത്യേക പ്രാർത്ഥന ജനുവരി 23 ന് വൈകിട്ട് 4 മുതൽ 6 വരെ സൂമിലൂടെ നടക്കും. പാസ്റ്റർ കെ.കെ മാത്യു (എ.ജി മീനാങ്ങാടി) ദൈവവചനത്തിൽ നിന്നും പ്രസംഗിക്കും.
പാസ്റ്റർ സിസിലിനോടുള്ള ആദര സൂചകമായി അനുസ്മരണ യോഗങ്ങൾ ക്രമീകരിക്കാൻ ആഗ്രഹിക്കുന്നവർ സംസ്കാര ശുശ്രൂഷയ്ക്ക് ശേഷം മാത്രം യോഗങ്ങൾ ക്രമീകരിക്കണമെന്ന് സഭാ ഭാരവാഹികൾ അറിയിച്ചു.



Comments are closed.