സങ്കീർത്തനങ്ങൾ 103:8
യഹോവ കരുണയും കൃപയും നിറഞ്ഞവൻ ആകുന്നു; ദീർഘക്ഷമയും മഹാദയയും ഉള്ളവൻ തന്നേ.
Download Our Android App | iOS App
നമ്മുടെ ദൈവത്തിന്റെ പ്രത്യേകത തന്നെ അവൻ ദീർഘക്ഷമയുള്ളവൻ എന്നത് തന്നെ. കോപത്തിനു താമസം ഉള്ളവന് മാത്രമേ ദീർഘമായി ക്ഷമിക്കാൻ കഴിയൂ. അവനു എത്രമാത്രം ദീർഘമായി ക്ഷമിക്കാൻ കഴിയും എന്ന് അവനു മാത്രമേ അറിയൂ. ഓരോ മനുഷ്യരുടെയും പാപങ്ങൾക്കു ഒത്തവണ്ണം അവൻ പകരം ചെയ്തിരുന്നെങ്കിൽ ഇന്ന് ആരും ഭൂമിയിൽ ഉണ്ടാകുമായിരുന്നില്ല. ഇവിടെയാണ് ദൈവസ്നേഹത്തിന്റെ ആഴം നാം കൂടുതലായി ഗ്രഹിക്കേണ്ടത്.

ധ്യാനം: സങ്കീർത്തനങ്ങൾ 103
ജെ.പി വെണ്ണിക്കുളം