യാക്കോബ് 5:6
നിങ്ങൾ നീതിമാനെ കുറ്റംവിധിച്ചു കൊന്നു; അവൻ നിങ്ങളോടു മറുത്തുനില്ക്കുന്നതുമില്ല.
Download Our Android App | iOS App
ഇവിടെ പറയുന്ന നീതിമാൻ, ധനികന്മാരുടെ മർദ്ദനമേറ്റു മരിച്ചുപോകുന്ന പാവപ്പെട്ടവരെ ഉദ്ദേശിച്ചാണെന്നു പറയപ്പെടുന്നു. എന്നാൽ യേശുവിന്റെ ക്രൂശീകരണവുമായി ബന്ധപ്പെട്ടു ചിന്തിക്കുമ്പോൾ അവനെ മരണത്തിനു ഏല്പിച്ചുകൊടുത്തത് മതനേതാക്കന്മാരായിരുന്നുവല്ലോ. പ്രിയരെ, നീതിമാൻ മൗനമായിരിക്കുന്നത് ദൈവത്തിന്റെ പ്രവർത്തിക്കു വേണ്ടിയാണ്. അവന്റെ നിഷ്കളങ്കതയെ ആരും ചൂഷണം ചെയ്യുന്നത് ശരിയല്ല.

ധ്യാനം: യാക്കോബ് 5
ജെ.പി വെണ്ണിക്കുളം