റവ.ഡോ സാബു കെ. ചെറിയാൻ മധ്യകേരള മഹായിടവക ബിഷപ്പായി സ്ഥാനാരോഹണം നാളെ

ചെന്നെ: സി.എസ്.ഐ മധ്യകേരള മഹായിടവക ബിഷപ്പായി റവ.ഡോ.സാബു കെ. ചെറിയാനെ (59) തിരഞ്ഞെടുത്തു. മോഡറേറ്റർ ബിഷപ് ധർമരാജ് റസാലത്തിന്റെ അധ്യക്ഷതയിൽ ചെന്നെയിലെ സഭാ ആസ്ഥാനത്തു നടന്ന
ബിഷപ് സിലക്ഷൻ കമ്മിറ്റി യോഗത്തിലാണു തീരുമാനം. സ്ഥാനാരോഹണം നാളെ രാവിലെ 8നു കോട്ടയം സി.എസ്.ഐ ഹോളി ടിനിറ്റി കത്തീഡ്രലിൽ.
മോഡറേറ്റർ ബിഷപ് എ.ധർമരാജ് റസാലം, തിയഡോഷ്യസ് മാർത്തോമ്മാ മെത്രാപ്പൊലീ
ത്ത എന്നിവർ മുഖ്യകാർമികത്വം വഹിക്കും. ഡപ്യൂട്ടി മോഡറേറ്റർ ഡോ. കെ.രൂബേൻ മാർക്ക്, മധ്യകേരള മഹായിടവക മോഡറേ
റ്റേഴ്സ് കമ്മിസറി ബിഷപ് ഡോ. ഉമ്മൻ ജോർജ് എന്നിവർ സഹകാർമികത്വം വഹിക്കും.
തിരുവല്ല തുകലശേരി സെന്റ് തോമസ് സി.എസ്.ഐ ചർച്ച് വികാരിയായ റവ. സാബു കെ.ചെറിയാൻ കോഴഞ്ചേരി പുന്നയ്ക്കാട് മലയിൽ കുടുംബാംഗമാണ്.
അധ്യാപകരായിരുന്ന പരേതരായ എം.കെ.ചെറിയാൻ – ഏലിയാമ്മ ദമ്പതികളുടെ മകൻ. 1988ൽ ഡീക്കൻ പട്ടവും 1989ൽ വൈദികപട്ടവും സ്വീകരിച്ചു. മധ്യകേരള മഹായിടവക ട്രഷററായി പ്രവർ
ത്തിച്ചിട്ടുണ്ട്. 1988 മുതൽ 96 വരെ ആന്ധ മിഷനിൽ സുവിശേഷകനായി.
ഭാര്യ: ഡാ. ജെസി സാറ കോശി. മക്കൾ: സിബു ചെറിയാൻ കോശി (അയർലൻഡിൽ ഫിനാൻസ് പ്രഫഷനൽ), ഡോ. സാം ജോൺ കോശി (ചെന്നെയിൽ മെഡിക്കൽ പിജി വിദ്യാർഥി).

-ADVERTISEMENT-

You might also like
Comments
Loading...