എക്സൽ ഡൽഹി ചാപ്റ്റർ: കുട്ടികളുടെ ദേശീയ പ്രാർത്ഥന ദിനം ജനുവരി 26 ന്

ഡൽഹി: ഇന്ത്യയിലെ കുട്ടികളുടെ ഇടയിലെ പ്രമുഖ പ്രവർത്തനമായ എക്സൽ വി.ബി.എസ് ഡൽഹി ചാപ്റ്റർ നേതൃത്വം നൽകുന്ന കുട്ടികളുടെ ദേശീയ പ്രാർത്ഥന ദിനം ജനുവരി 26 ന്
ഭാരതത്തിന്റെ അനുഗ്രഹത്തിനായി കുഞ്ഞുങ്ങളുടെ ദേശീയ ക്രൈസ്തവ പ്രാർത്ഥനാ ദിനം ജനുവരി 26 ന് ആചരിക്കുന്നു. രാവിലെ 10 മുതൽ 12 വരെ നടത്തപ്പെടുന്ന പ്രാർത്ഥന സംഗമത്തിൽ വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള 1000 തിൽ അധികം കുഞ്ഞുങ്ങൾ സൂം ആപ്പിലൂടെ പ്രാർത്ഥനയിൽ ഒന്നിക്കുന്നു.
രാജ്യം നേരിടുന്ന പ്രതിസന്ധിയിൽ ഒപ്പം നിന്ന് പ്രാർത്ഥനയിൽ ഐക്യപ്പെടുക, ഇതാണ് ലക്ഷ്യമിടുന്നതെന്നും അതിനാൽ സഭാവിഭാഗം വ്യത്യാസമില്ലാതെ എല്ലാ കുഞ്ഞുങ്ങളും പ്രാർത്ഥന സംഗമത്തിൽ പങ്കാളികൾ ആവണമെന്നും എക്സൽ മിനിസ്ട്രിസ് ടീം ഭാരവാഹികൾ അറിയിച്ചു.

-ADVERTISEMENT-

You might also like